ഖത്തർ

ഖത്തറിൽ റോഡരികിലെ പക്ഷിവേട്ട, കുറ്റക്കാർക്കെതിരെ നടപടിയെടുത്തു

ഖത്തറിലെ റോഡരികിൽ പക്ഷികളുടെ കൂട്ടത്തെ പിടികൂടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ അധികൃതർ കുറ്റക്കാർക്കെതിരെ നടപടിയെടുത്തു.

മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയവും (ബാലഡിയ) ആഭ്യന്തരമന്ത്രാലയവും ഏകോപിപ്പിച്ചാണ് നടപടി ആരംഭിച്ചത്. വ്യക്തികളിൽ നിന്ന് പക്ഷികളെ പിടിക്കാൻ ഉപയോഗിച്ച ഉപകരണങ്ങൾ അധികൃതർ പിടിച്ചെടുക്കുകയും നിയമനടപടികൾക്കായി പ്രോസിക്യൂഷന് അയയ്ക്കുകയും ചെയ്തു.

ഓൺലൈനിൽ പ്രചരിക്കുന്ന വീഡിയോയിൽ, ഒരു വ്യക്തി പ്രാവുകൾ കൂട്ടമായി കാണപ്പെടുന്നതിന് മുകളിൽ വല വീശുന്നതും കുടുങ്ങിയ പക്ഷികളെ ഒരു കാറിലെടുത്ത് കൊണ്ടു പോകുന്നതും കാണാം.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker