ഖത്തർ

ക്വാറന്റൈനിലുള്ള തൊഴിലാളികൾക്ക് മുഴുവൻ ശമ്പളവും നൽകുമെന്ന് ഖത്തർ

കൊറോണ വൈറസ് മൂലം ക്വാറന്റൈനിലുള്ള തൊഴിലാളികൾക്ക് മുഴുവൻ ശമ്പളവും നൽകുമെന്നു പ്രഖ്യാപിച്ച് ഖത്തർ. മിനിസ്ട്രി ഓഫ് അഡ്മിനിസ്ട്രേറ്റീവ് ഡെവലപ്മെന്റ് ലേബർ ആൻഡ് സോഷ്യൽ അഫയേഴ്സ് (MADLSA) ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. വീടിനുള്ളിൽ കഴിയുന്ന തൊഴിലാളികൾക്ക് മുഴുവൻ ശമ്പളവും നൽകാൻ കമ്പനികളും മറ്റു സ്ഥാപനങ്ങളും തയ്യാറാകണമെന്നും MADLSA യുടെ ലേബർ അഫയേഴ്സ് അണ്ടർ സെക്രട്ടറിയായ മുഹമ്മദ് ഹസ്സൻ അൽ ഒബൈദ്ലി അറിയിച്ചു.

ഇപ്പോഴത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ മൂന്നു ബില്യൺ ഖത്തർ റിയാൽ നീക്കി വച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. തൊഴിലാളികളുടെ ശമ്പളത്തിനും വാടകയടക്കമുള്ള കാര്യങ്ങൾക്കുമായി ഈ തുക കമ്പനികൾക്കു ലോൺ അടിസ്ഥാനത്തിൽ വിനിയോഗിക്കാൻ കഴിയും. എന്നാൽ ഈ തുക പണമായി ബാങ്കുകളിൽ നിന്നും ലഭിക്കുന്നതിനു പകരം നേരിട്ട് അക്കൗണ്ടിലേക്കെത്തുകയാവും ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.

ഖത്തറിൽ നിന്നും ലീവിനു പുറത്തു പോയ തൊഴിലാളികൾക്ക് ശമ്പളം ലഭിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അൺപെയ്ഡ് ലീവ് നീട്ടിയതായാണ് അതു പരിഗണിക്കുകയെന്നും അവർ തൊഴിലെടുത്തതായി കണക്കാക്കാൻ കഴിയില്ലെന്നുമാണ് മന്ത്രാലയത്തിന്റെ അഭിപ്രായം. അതേ സമയം ലീവിനു പുറത്തു പോയവർക്കും വർക്ക് പെർമിറ്റ് തീരാനിടയുള്ളവർക്കും ഈ പ്രശ്നങ്ങൾ തീർന്നതിനു ശേഷം അതു പരിഹരിക്കാൻ കഴിയുമെന്ന ഉറപ്പ് അദ്ദേഹം നൽകിയിട്ടുണ്ട്. ഓൺലൈൻ വഴി വർക്ക് പെർമിറ്റ് പുതുക്കാനുള്ള സംവിധാനങ്ങളും ഏർപ്പെടുത്താൻ ഒരുങ്ങുന്നുണ്ട്.

നിയമപരമായി നില നിൽക്കുന്ന എല്ലാ തൊഴിലാളികൾക്കും സൗജന്യ മെഡിക്കൽ സർവീസും പരിശോധനയും ചികിത്സയും അദ്ദേഹം ഉറപ്പു നൽകിയിട്ടുണ്ട്. തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാനായി 92727 എന്ന ഹോട്ട്ലൈൻ നമ്പർ ആരംഭിച്ചിട്ടുണ്ട്. ടെക്സ്റ്റ് മെസേജ് വഴിയോ QID നമ്പർ വഴിയോ വിസാ നമ്പർ വഴിയോ ഈ സേവനം ലഭിക്കുന്നതിനു വേണ്ടി തൊഴിലാളികൾക്കു ബന്ധപ്പെടാം.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker