അപ്‌ഡേറ്റ്സ്ക്രൈംഖത്തർ

ഇഹ്തിറാസിന്റെ പേരിൽ വ്യാജകോൾ തട്ടിപ്പ്, മുന്നറിയിപ്പു നൽകി മന്ത്രാലയം

ഇഹ്തിറാസ് ആപ്ലിക്കേഷന് അത്യാവശ്യമാണെന്നു പറഞ്ഞ് വ്യക്തിഗത വിവരങ്ങൾ തേടുന്ന അജ്ഞാത ഫോൺ കോളുകൾക്കെതിരെ പൊതുജനാരോഗ്യ മന്ത്രാലയം (എം‌പി‌എച്ച്) പൗരന്മാർക്കും താമസക്കാർക്കും മുന്നറിയിപ്പ് നൽകി. ഇഹ്തിറാസ് വഴി അയച്ച മുന്നറിയിപ്പിൽ അത്തരം കോളുകൾ നടത്താൻ ആരെയും ഏൽപിച്ചിട്ടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.

ആപ്പുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഡാറ്റയും പൂർണമായും സുരക്ഷിതവും രഹസ്യസ്വഭാവമുള്ളതുമാണെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. ഇത്തരം അഴിമതികൾക്കെതിരെ ജാഗ്രത പാലിക്കാനും ആരോഗ്യമന്ത്രാലയം എല്ലാ പൗരന്മാരോടും താമസക്കാരോടും ആവശ്യപ്പെട്ടു.

“ആരോഗ്യമന്ത്രാലയം അല്ലെങ്കിൽ ആരോഗ്യമേഖലക്ക് നിർബന്ധിതമാണെന്ന് അവകാശപ്പെട്ട് വരുന്ന ഏതെങ്കിലും വ്യക്തിക്കോ സ്ഥാപനത്തിനോ വ്യക്തിഗത വിവരങ്ങൾ നൽകരുത്.” മന്ത്രാലയം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker