ഖത്തറിലെ കൊറോണ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം

ഖത്തറിൽ കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ യാതൊരു വിധ ഇളവും ഇതുവരെ ഏർപ്പെടുത്തിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ വെളിപ്പെടുത്തൽ. ട്വിറ്ററിലൂടെയാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.

നിലവിലെ സാഹചര്യം അതീവ ജാഗ്രത പുലർത്തേണ്ടതാണെന്നും അശ്രദ്ധയോടെ പെരുമാറിയാൽ വലിയ അപകടം സംഭവിക്കുമെന്നും മന്ത്രാലയം അറിയിച്ചു. വീടിനു പുറത്തിറങ്ങുന്ന ജനങ്ങൾ കൃത്യമായ നിർദ്ദേശങ്ങൾ പാലിച്ച് സുരക്ഷാ മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്.

പൊതു നിരത്തുകളില്‍ ഇറങ്ങുന്നവര്‍ മാസ്‌കുകള്‍, ഫോണുകളിലെ ഇഹ്തിറാസ് ആപ്പ് എന്നിവ നിര്‍ബന്ധമായും കയ്യില്‍ കരുതുക. ജനങ്ങളുടെ പിന്തുണ കൊണ്ടു മാത്രമേ കൊവിഡിനെ പ്രതിരോധിക്കാൻ കഴിയൂ. നിയന്ത്രണങ്ങൾ തുടരുന്ന സമയത്ത് ജനങ്ങൾ അശ്രദ്ധ കാണിച്ചാല്‍ അതു ഗുരുതര പ്രശ്നങ്ങൾക്കു കാരണമാകുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

Exit mobile version