കൊടുംശൈത്യവും വേനൽക്കാലവും താണ്ടി ഹജ്ജ് നിർവഹിക്കാൻ ലണ്ടനിൽ നിന്നും മക്ക വരെ നടന്ന് 52കാരൻ

ഹജ്ജ് നിർവഹിക്കാൻ ലണ്ടനിൽ നിന്നും മക്ക വരെ നടന്ന് ഇറാഖി വംശജനായ ബ്രിട്ടീഷുകാരൻ. കഴിഞ്ഞ ഓഗസ്റ്റിലാണ് യുകെയിൽ നിന്ന് ഹജ്ജ് നിർവഹിക്കാൻ ആദം മുഹമ്മദ് കാൽനടയായി പുറപ്പെടുന്നത്.

ഇദ്ദേഹം യാത്രാ തുടങ്ങിയ ശേഷം സെർബിയയിൽ നിന്ന് കൂടെക്കൂടിയ തെരുവ് നായയും തന്റെ മുച്ചക്ര ട്രോളിയും മാത്രമാണ് ഒപ്പമുണ്ടായിരുന്നത്. കഴിഞ്ഞ ഞായറാഴ്ച ലക്ഷ്യസ്ഥാനത്ത് എത്തിയ അദ്ദേഹത്തെ മക്കയിൽ നിന്നും പോസ്റ്റു ചെയ്ത വീഡിയോസ് ശ്രദ്ധ പിടിച്ചു പറ്റുന്നുണ്ട്.

“സമാധാന യാത്ര” എന്ന് പേരിട്ട്  52 വയസുള്ള ആദം തുടങ്ങിയ ദൗത്യം സൗദി അറേബ്യയിൽ പ്രവേശിക്കുന്നതിന് മുമ്പ് യൂറോപ്പ്, തുർക്കി, ലെബനൻ, ജോർദാൻ എന്നിങ്ങനെ നിരവധി രാജ്യങ്ങളിലൂടെ കടന്നു പോയി. 2021 ഓഗസ്റ്റ് മുതൽ “എല്ലാ തിന്മകൾക്കും എതിരെ പുറപ്പെടുക” എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ യാത്രയിൽ ബ്രിട്ടീഷുകാരൻ കൊടും ശൈത്യവും വേനലും അദ്ദേഹം നേരിട്ടു.

യാത്രയിലുടനീളം  സ്ത്രീകളുൾപ്പെടെയുള്ള നിരവധി ആളുകൾ അദ്ദേഹത്തിന്റെ വണ്ടി തള്ളാൻ സഹായിക്കുകയും വിശ്രമിക്കാൻ സ്ഥലം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ഏഴ് ദിവസത്തേക്ക് അദ്ദേഹത്തെ സഹായിക്കാൻ ഒരു അച്ഛനും മകനും നെതർലാൻഡിൽ നിന്ന് തുർക്കിയിലേക്ക് വന്നതായും അദ്ദേഹം വെളിപ്പെടുത്തി.

Exit mobile version