Qatar

ഡെലിവറി റൈഡേഴ്സിനിടയിൽ എല്ലാ ദിവസവും അപകടം ഉണ്ടാകുന്നുവെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്

മോട്ടോർ സൈക്കിൾ അപകടങ്ങളുടെ വർദ്ധനവും അപകടങ്ങളുടെ ഫലമായി ഗുരുതരമായ പരിക്കുകളും ഉണ്ടാവുന്നതിനാൽ, ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഇന്ന് രാവിലെ “ഡെലിവറി മോട്ടോർസൈക്കിൾ അപകടങ്ങൾ” എന്ന പേരിൽ ഒരു ശിൽപശാല സംഘടിപ്പിച്ചു.

കൊറോണ പാൻഡെമിക് സമയത്ത് ഡെലിവറി അഭ്യർത്ഥനകൾ വർദ്ധിച്ചതായും ഇത് മിക്കവാറും എല്ലാ ദിവസവും അപകടങ്ങൾക്ക് കാരണമാകുന്നതായും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിലെ ട്രാഫിക് ബോധവൽക്കരണ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ മുഹമ്മദ് റാദി അൽ-ഹജ്‌രി പറഞ്ഞു.

വാണിജ്യ-വ്യവസായ മന്ത്രാലയം, ഹമദ് മെഡിക്കൽ കോർപ്പറേഷൻ, ഖത്തർ സർവ്വകലാശാല എന്നിവയുൾപ്പെടെ നിരവധി സ്ഥാപനങ്ങൾ പങ്കെടുക്കുന്ന ഈ ശിൽപശാല അപകടങ്ങളുടെ കാരണവും നിർദ്ദേശങ്ങളും പങ്കെടുക്കുന്ന വകുപ്പുകളിൽ നിന്ന് ചർച്ച ചെയ്യുന്നതിനും അപകടങ്ങൾ കുറക്കുന്നതിനുള്ള ചുമതല നിർവചിക്കുന്നതിനുമാണ് ലക്ഷ്യമിടുന്നതെന്ന് ബ്രിഗേഡിയർ അൽ ഹജ്രി കൂട്ടിച്ചേർത്തു.

ഡെലിവറി ലൊക്കേഷൻ കണ്ടെത്താൻ മൊബൈൽ ആപ്പുകൾ ഉപയോഗിക്കുന്നതിനാൽ വാഹനമോടിക്കുമ്പോൾ ഫോണിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഈ അപകടങ്ങളുടെ പ്രധാന കാരണമെന്ന് ഹമദ് മെഡിക്കൽ കോർപ്പറേഷനിലെ ഇൻജുറി പ്രിവൻഷൻ പ്രോഗ്രാമിന്റെ അസിസ്റ്റന്റ് ഡയറക്ടർ ഡോ ഐഷ ഉബൈദ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button