ഇന്ത്യൻ സിനിമയടക്കം അജ്യാൽ ഫിലിം ഫെസ്റ്റിവലിൽ നാളെ മുതൽ മികച്ച ഫീച്ചർ സിനിമകൾ പ്രദർശിപ്പിക്കും

ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് (ഡിഎഫ്ഐ) അവതരിപ്പിക്കുന്ന ഒമ്പതാമത് അജ്യാൽ ഫിലിം ഫെസ്റ്റിവൽ നവംബർ 7 മുതൽ 13 വരെ മികച്ച ഫീച്ചർ ഫിലിം പ്രദർശനങ്ങളോടെ പ്രാദേശിക ചലച്ചിത്ര പ്രേമികൾക്ക് അവിസ്മരണീയമായ സിനിമാ അനുഭവങ്ങൾ പ്രദാനം ചെയ്യുന്നു.

ഈ വർഷം ഫെസ്റ്റിവലിന്റെ വ്യക്തിഗത പരിപാടികളിലേക്കുള്ള തിരിച്ചുവരവിന്റെ ഭാഗമായുള്ള സ്ക്രീനിംഗുകൾ, സർക്കാർ ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്ന സുരക്ഷിതമായ അന്തരീക്ഷത്തിലാണു നടക്കുക.

കത്താറ ഡ്രാമ തിയേറ്ററിലും (ബിൽഡിംഗ് 16) ദോഹ ഫെസ്റ്റിവൽ സിറ്റിയിലെ VOX സിനിമാസിലും ഫീച്ചർ ഫിലിമുകൾ പ്രദർശിപ്പിക്കും.

കാൻ ഫിലിം ഫെസ്റ്റിവലിൽ പുരസ്കാരം നേടിയ ഫെദേഴ്സ്, ഡിഎഫ്ഐ പിന്തുണയോടെ നിർമിച്ച ഫിലിം കോസ്റ്റ ബ്രാവ, ഇന്ത്യൻ സിനിമ ലൈറ്റിംഗ് വിത്ത് ഫയർ, ഡിഎഫ്ഐ പിന്തുണയോടെ നിർമിച്ച ലിറ്റിൽ പലസ്തീൻ, ഖത്തറി സിനിമയായ ഓക്ര എന്നിവയെല്ലാം ഫീച്ചർ ഫിലിം വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നുണ്ട്.

Exit mobile version