അൽ-ഖറൈജ് ബീച്ച് നാളെ മുതൽ അടച്ചിടും

സെപ്റ്റംബർ 28 ബുധനാഴ്ച മുതൽ അൽ-ഖറൈജ് ബീച്ച് താൽക്കാലികമായി അടച്ചിടും. സംസ്ഥാനത്തെ റോഡുകളും പൊതുസ്ഥലങ്ങളും മനോഹരമാക്കുന്നതിനുള്ള സൂപ്പർവൈസറി കമ്മിറ്റിയുമായി സഹകരിക്കുന്ന അൽ റയ്യാൻ മുനിസിപ്പാലിറ്റിയെ പ്രതിനിധീകരിക്കുന്ന മുനിസിപ്പാലിറ്റി മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

താൽക്കാലിക അടച്ചുപൂട്ടൽ സെപ്റ്റംബർ 28 ബുധനാഴ്ച മുതൽ 2022 ഒക്ടോബർ 31 വരെ പ്രാബല്യത്തിൽ വരും. “പൊതുജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും സംസ്ഥാനത്തിന്റെ നഗരവികസനത്തിനൊപ്പം സഞ്ചരിക്കുന്നതിനും ബീച്ച് വികസിപ്പിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുക” എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനമെന്ന് മന്ത്രാലയം വ്യക്തമാക്കി.

Exit mobile version