അറബികിനെ ഫിഫയുടെ ഔദ്യോഗിക ഭാഷയായി നിർദ്ദേശിച്ചു

ഇന്നലെ യുഎന്നിന്റെ ലോക അറബിക് ഭാഷാ ദിനവും ഫിഫ അറബ് കപ്പ് ഖത്തർ 2021 ന്റെ സമാപനവും അടയാളപ്പെടുത്തിയ ദിവസമായിരുന്നു. 20ലധികം രാജ്യങ്ങളിൽ താമസിക്കുന്ന 450 ദശലക്ഷം ആളുകൾ സംസാരിക്കുന്ന അറബി ഭാഷയുടെ പ്രാധാന്യത്തെ മാനിച്ചുകൊണ്ടും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് അറബികളെയും മുൻനിർത്തി അറബി ഫിഫയുടെ ഔദ്യോഗിക ഭാഷയാകണമെന്ന് ഫിഫ പ്രസിഡന്റ് നിർദ്ദേശിക്കും.

ഫിഫ പ്രസിഡന്റിന്റെ നിർദ്ദേശം ഖത്തറിലെയും മെന മേഖലയിലുടനീളമുള്ള പങ്കാളികളുമായി നടത്തിയ ദീർഘകാല ചർച്ചകളിൽ നിന്നും കൂടാതെ മിഡിൽ ഈസ്റ്റിലുടനീളം ഫുട്‌ബോളിന്റെയും ഐക്യത്തിന്റെയും ആഘോഷമുയർത്തി 23 ദേശീയ ടീമുകളെ വിജയകരമായി ഒരുമിച്ച് കൊണ്ടുവന്ന ഫിഫ അറബ് കപ്പിന്റെ സമാപനത്തോട് അനുബന്ധിച്ചുമാണ്. നിലവിൽ, ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ, സ്പാനിഷ് എന്നിവയാണ് നാല് ഫിഫ ഭാഷകൾ.

Exit mobile version