ഇൻസ്ട്രിയൽ ഏരിയ സ്ട്രീറ്റ് 33 എക്സ്പ്രസ് വേയാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു

അഞ്ചു കിലോമീറ്ററുള്ള ഇൻഡസ്ട്രിയൽ ഏരിയ സ്ട്രീറ്റ് 33 എക്സ്പ്രസ് വേയാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ പൊതുമരാമത്ത് അതോറിറ്റി (അഷ്ഗൽ) ആരംഭിച്ചു. ഈസ്റ്റ് ഇൻഡസ്ട്രിയൽ സ്ട്രീറ്റിലെ 33 ഈസ്റ്റ് ഇന്റർചേഞ്ചിൽ നിന്നും വെസ്റ്റ് ഇൻഡസ്ട്രിയൽ സ്ട്രീറ്റിലെത്തുന്ന ഇൻഡസ്ട്രിയൽ ഏരിയ റോഡിൽ ഗതാഗതം എളുപ്പമാക്കാൻ നവീകരണം സഹായിക്കുന്നു.

സ്ട്രീറ്റ് 33 ഓരോ ദിശയിലും മൂന്ന് പാതകളിൽ നിന്ന് ഓരോ ദിശയിലും നാല് പാതകളായാണു വികസിപ്പിക്കുന്നത്. മണിക്കൂറിൽ 16,000 വാഹനങ്ങൾക്ക് യാത്രചെയ്യാം. കൂടാതെ നിലവിലുള്ള രണ്ട് റൗണ്ട് എബൗട്ടുകൾക്ക് പകരം രണ്ട് ലെവലിന്റെ പുതിയ ഇന്റർചേഞ്ചുകൾ സ്ട്രീറ്റ് 33നെ അൽ കസാരത്ത് സ്ട്രീറ്റിനെയും വെസ്റ്റ് ഇൻഡസ്ട്രിയൽ സ്ട്രീറ്റിനെയും ബന്ധിപ്പിക്കുന്നതിന് നിർമ്മിക്കും.

പദ്ധതിയുടെ പ്രവർത്തനങ്ങൾ 2022ൽ പൂർത്തിയാകുന്നതോടെ വ്യാവസായിക മേഖലയുടെ ഹൃദയഭാഗത്ത് തന്ത്രപ്രധാനമായ സ്ഥാനം ഉള്ള സ്ട്രീറ്റ് 33ലെ ഗതാഗതത്തിൽ വലിയ പുരോഗതി കൈവരിക്കും. പ്രാദേശിക തെരുവുകൾ ഉപയോഗിക്കാതെ തന്നെ യാത്രാ സമയം ഗണ്യമായി ലാഭിക്കാൻ ഇതുവഴി കഴിയും.

Exit mobile version