QatarSports

ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ച് ബെക്കാം

ഈ വർഷാവസാനം ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറിൽ അതിന്റെ ഭാഗമായുള്ള പദ്ധതികളെ മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഡേവിഡ് ബെക്കാം പ്രശംസിച്ചു. അടുത്തിടെ ഖത്തർ കമ്മ്യൂണിറ്റി ലോകകപ്പ് സെമിയിലെ വിശിഷ്ടാതിഥിയായിരുന്നു ബെക്കാം.

2022ലെ ഫിഫ ലോകകപ്പ് ഖത്തറിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും പാരമ്പര്യ പദ്ധതികൾക്കും ഉത്തരവാദികളായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി 2016ൽ സ്ഥാപിച്ച ഖത്തർ കമ്മ്യൂണിറ്റി ഫുട്ബോൾ ലീഗ് (ക്യുസിഎഫ്എൽ) ആണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.

ലോകകപ്പിനെക്കാൾ വലിയ കായിക മത്സരമൊന്നുമില്ലെന്നും അത് രാജ്യങ്ങളെയും ജനങ്ങളുടെ ജീവിതത്തെയും മാറ്റുന്നുവെന്നും അഭിപ്രായപ്പെട്ട ബെക്കാം ഖത്തർ കമ്മ്യൂണിറ്റി ലീഗ് സുപ്രീം കമ്മിറ്റി ചെയ്ത അവിശ്വസനീയമായ പ്രവർത്തനത്തിന്റെ തെളിവാണെന്നും അഭിപ്രായപ്പെട്ടു. ഗെയിം മെച്ചപ്പെടുത്താനും പാരമ്പര്യം കെട്ടിപ്പടുക്കാനും ലോകകപ്പ് ഇവിടെ കൊണ്ടുവന്നത് അതിനാലാണെന്നും അദ്ദേഹം വ്യക്തമാക്കി.

താൻ ഇംഗ്ലണ്ടിൽ സൺഡേ ലീഗ് അമച്വർ മത്സരങ്ങൾ കളിക്കുന്നതിനെ QCFL ഓർമ്മിപ്പിച്ചതായും ബെക്കാം പറഞ്ഞു. കഴിഞ്ഞ ആറ് വർഷത്തിനിടയിൽ, QCFLൽ മത്സരിക്കുന്ന ടീമുകളുടെ എണ്ണം 86 ആയി ഉയർന്നു. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ലീഗുകൾക്ക് പുറമെ നാല് ഡിവിഷനുകളുണ്ട്. 2019 മുതൽ, ഖത്തർ 2022ലെ എട്ട് ടൂർണമെന്റ് വേദികളിലൊന്നായ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തോട് ചേർന്നുള്ള പരിശീലന പിച്ചുകളിലാണ് മത്സരങ്ങൾ നടക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button