ലോകകപ്പ് ജേതാവും മുൻ പിഎസ്ജി പരിശീലകനുമായ ലോറന്റ് ബ്ലാങ്ക് ഖത്തർ ക്ലബിന്റെ ചുമതലയേറ്റെടുത്തു

ഫ്രഞ്ച് ലോകകപ്പ് ജേതാവ് ലോറന്റ് ബ്ലാങ്ക് ശനിയാഴ്ച അൽ റയ്യന്റെ പുതിയ പരിശീലകനായി ചുമതലയേറ്റെടുത്തു. നാലുവർഷത്തിനു ശേഷമാണ് മുൻ ഫ്രാൻസ് ടീം പരിശീലകൻ ഒരു ക്ലബിന്റെ പരിശീലകനായി ചുമതലയേൽക്കുന്നത്. 18 മാസത്തെ കരാറാണ് ബ്ലാങ്ക് അൽ റയ്യാനുമായി ഒപ്പിട്ടിരിക്കുന്നത്.

അൽ റയ്യാനിൽ തനിക്ക് വലിയ ലക്ഷ്യങ്ങളുണ്ടെന്നും വരും കാലഘട്ടത്തിൽ ക്ലബ്ബിന്റെ ആരാധകരുടെ പ്രതീക്ഷകളും ആഗ്രഹങ്ങളും നടപ്പിലാക്കാനാണു ശ്രമിക്കുകയെന്നും പരിശീലകനായി ചുമതലയേറ്റെടുത്തതിനു ശേഷമുള്ള പത്രസമ്മേളനത്തിൽ ബ്ലാങ്ക് പറഞ്ഞു.

ഫ്രാൻസും ഖത്തറും തമ്മിലുള്ള ശക്തമായ ബന്ധത്തെത്തുടർന്ന് പിഎസ്ജി പരിശീലകനായപ്പോൾ മുതൽ ഖത്തറി ലീഗിനെ പിന്തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. അൽ റയ്യൻ കളിക്കാരുമായി തനിക്ക് പരിചയമുണ്ടെന്നും ഫ്രഞ്ച് ക്ലബിലുണ്ടായിരുന്ന സമയത്ത് ഒപ്പിടാൻ ആഗ്രഹിച്ച യാസിൻ ബ്രാഹിമിയെപ്പോലുള്ള ചിലരെ അറിയാമെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version