ഖത്തറിൽ കൊവിഡ് കേസുകൾ വർദ്ധിച്ചേക്കാം, മെഡിക്കൽ സൗകര്യങ്ങൾ സജ്ജമെന്ന് ആരോഗ്യ മന്ത്രാലയം

ഖത്തറിൽ ബൂസ്റ്റർ ഡോസുകളുടെ ആവശ്യം വർദ്ധിച്ചുവെന്നും കൊവിഡ് രോഗികൾക്കായി സർക്കാർ നിരവധി മെഡിക്കൽ സൗകര്യങ്ങൾ നിയുക്തമാക്കിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയത്തിലെ ഉയർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

“കോവിഡ് രോഗികളെ പരിചരിക്കുന്നതിനായി നിരവധി മെഡിക്കൽ സൗകര്യങ്ങൾ നിയുക്തമാക്കിയിട്ടുണ്ട്. ഇതിൽ കമ്യൂണിക്കബിൾ ഡിസീസ് സെന്റർ, ഹസം മെബൈരീക്ക് ജനറൽ ഹോസ്പിറ്റലിന് കീഴിലുള്ള ഫീൽഡ് ഹോസ്പിറ്റൽ, ക്യൂബൻ ഹോസ്പിറ്റൽ എന്നിവ ഉൾപ്പെടുന്നു.” ഹെൽത്ത് പ്രൊട്ടക്ഷൻ ആൻഡ് കമ്യൂണിക്കബിൾ ഡയറക്ടർ ഡോ. ഹമദ് അൽ റുമൈഹി പറഞ്ഞു.

നേരത്തെ കോവിഡ് രോഗികൾക്ക് സേവനം നൽകിയിരുന്ന നിരവധി ആശുപത്രികളുണ്ടെന്നും ആവശ്യമെങ്കിൽ ഈ ആശുപത്രികൾക്കൊപ്പം അവർ ചേരാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

ലോകമെമ്പാടുമുള്ള 107 രാജ്യങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്ന ഒമിക്‌റോൺ വേരിയന്റിൽ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കുക എന്നതാണ് മൂന്നാമത്തെ ഡോസിന്റെ ലക്ഷ്യമെന്നും യോഗ്യതയുള്ളവർ ഉടനെ മൂന്നാമത്തെ ഡോസ് സ്വീകരിക്കണമെന്നും അൽ റുമൈഹി വിശദീകരിച്ചു.

മൂന്നാം ഡോസ് എടുക്കാൻ സമൂഹം മുൻകൈ എടുക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നതായും വരും ദിവസങ്ങളിൽ കേസുകളുടെ എണ്ണത്തിൽ വർദ്ധനവ് പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version