CRIMEQatar

ഡീസൽ ടാങ്കിനുള്ളിൽ വൻതോതിൽ മയക്കുമരുന്നു കടത്താനുള്ള ശ്രമം തടഞ്ഞു

മാരിടൈം കസ്റ്റംസ് അഡ്മിനിസ്ട്രേഷനിലെ അൽ റുവൈസ് കസ്റ്റംസ് ഖത്തറിലേക്ക് ഹാഷിഷ് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി. ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസ് (ജിഎസി), അതിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഡീസൽ ടാങ്കിൽ കടത്താൻ ശ്രമിച്ച 76 കിലോഗ്രാം ഹാഷിഷ് കണ്ടെത്തിയെന്ന് അറിയിച്ചു.

മയക്കുമരുന്നും അതു കടത്തിയ ആളെയും ബന്ധപ്പെട്ട സുരക്ഷാ അധികാരികൾക്ക് കൈമാറി. രാജ്യത്തിന്റെ സുരക്ഷയെ തകർക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും കണ്ടെത്തുന്നതിനും തടയുന്നതിനും കടൽ, വായു, കര തുറമുഖങ്ങളിൽ സുരക്ഷ ശക്തമാക്കുമെന്ന് ജിഎസി ആവർത്തിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button