CRIMEQatar

ഖത്തറിലേക്കു കടത്താൻ ശ്രമിച്ച ‘ഷാബോ’ എയർപോർട്ട് കസ്റ്റംസ് പിടിച്ചെടുത്തു

ഖത്തറിലേക്കു കടത്താൻ ശ്രമിച്ച ഒരു കിലോയോളം വരുന്ന ഷാബോ പിടിച്ചെടുത്തു. ജപ്പാൻ, ഹോങ്കോംഗ്, ഫിലിപ്പീൻസ്, മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ മെത്താഫെറ്റമിനു പറയുന്ന പേരാണ് “ഷാബോ”.

ഖത്തറിലെ എയർ കാർഗോയും സ്വകാര്യ വിമാനത്താവള കസ്റ്റംസ് ഭരണകൂടവും ചേർന്നാണ് മയക്കുമരുന്നു പിടിച്ചെടുത്തത്. ഖത്തറിലേക്ക് കൊണ്ടുവരുന്ന ഓട്ടോ പാർട്സിന്റെ ഉള്ളിലാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്.

അടുത്തിടെ, ഇതേ വിഭാഗം ഒരു ബാഗ് പേപ്പറിനുള്ളിൽ സൂക്ഷിച്ചിരുന്ന 569 ഗ്രാം “ഷാബോ” പിടിച്ചെടുത്തിരുന്നു. ഖത്തറിലെ കസ്റ്റംസ് അധികാരികൾ തടഞ്ഞ കള്ളക്കടത്ത് ശ്രമങ്ങളിൽ ഏറ്റവും പുതിയതാണിത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button