EntertainmentQatar

ഖത്തറിൽ സന്ദർശനത്തിനായി എത്തുന്നവർക്ക് പ്രത്യേക ഹോളിഡേ പാക്കേജുമായി ഡിസ്കവർ ഖത്തർ

പൂർണ്ണമായും വാക്സിനേഷൻ സ്വീകരിച്ച യാത്രക്കാർക്കു വേണ്ടി ഖത്തർ ടൂറിസത്തിനായി തുറന്നിരിക്കുന്നതിനാൽ, ഖത്തർ എയർവേയ്‌സിന്റെ ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് വിഭാഗമായ ഡിസ്കവർ ഖത്തർ ഖത്തർ എയർവേയ്‌സ് ഹോളിഡേയ്‌സുമായി സഹകരിച്ച് പ്രത്യേകമായി ക്യൂറേറ്റുചെയ്‌ത പാക്കേജുകൾ പുറത്തിറക്കി.

ഖത്തറിലെ ഏറ്റവും ആകര്‍ഷകമായ ലാന്‍ഡ്മാര്‍ക്കുകളിലേക്കും പൈതൃകസ്ഥലങ്ങളിലേക്കുമുള്ള നാലുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ‘ഡിസ്‌കവര്‍ ദോഹ’ നഗര പര്യടനവും മരുഭൂമിയിലൂടെയുള്ള ആവേശകരമായ ടൂറും ഇന്‍ലാന്‍ഡ് സീ സന്ദര്‍ശനവുമൊക്കെ പാക്കേജിന്റെ ഭാഗമാണ്. 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് അവരുടെ കുടുംബത്തോടൊപ്പം സൗജന്യമായി താമസിക്കാം.

ഓണ്‍ അറൈവല്‍ വിസയില്‍ ഖത്തറിലേക്ക് പ്രവേശിക്കണമെങ്കില്‍ എല്ലാവർക്കും ഖത്തറില്‍ എത്ര ദിവസം താമസിക്കുന്നോ അത്രയും ദിവസത്തേക്കുള്ള ഹോട്ടല്‍ റിസര്‍വേഷന്‍ ഉണ്ടായിരിക്കണം. റിട്ടേണ്‍ ടിക്കറ്റിലെ തിയ്യതി, ഹോട്ടല്‍ ബുക്കിംഗ് എന്നിവ കൃത്യമാകുകയും വേണം. ഹോട്ടലുകളില്‍ മികച്ച നിരക്കില്‍ എക്‌സ്‌ക്ലൂസീവ് ഡീലുകൾ ഡിസ്കവർ ഖത്തർ വാഗ്ദാനം ചെയ്യുന്നുണ്ട്.

‘ഫാമിലി ആന്‍ഡ് ഫ്രണ്ട്സ്’ പാക്കേജുകള്‍ 1,721 റിയാല്‍ എന്ന നിരക്കു മുതലാണ് ആരംഭിക്കുന്നത്. ഖത്തറിലെ പ്രമുഖ ഹോട്ടലുകളായ ഹില്‍ട്ടണ്‍ ദോഹ, ഹില്‍ട്ടണ്‍ സല്‍വ ബീച്ച് റിസോര്‍ട്ട്, റിറ്റ്‌സ് കാര്‍ട്ടണ്‍ ദോഹ, മോണ്‍ഡ്രിയന്‍ ദോഹ, വെസ്റ്റിന്‍ ദോഹ ഹോട്ടല്‍ & സ്പാ, അല്‍ മെസീല റിസോര്‍ട്ട് തുടങ്ങിയവയുമായി സഹകരിച്ച് അഞ്ച്, ഏഴ്, പത്ത് ദിവസത്തെ താമസ സൗകര്യമടങ്ങിയ പാക്കേജുകളാണ് നൽകുന്നത്.

ഓരോ ദിവസത്തെയും ബ്രേക്ക്ഫാസ്റ്റ്, ഹോട്ടലിലെ ഭക്ഷണപാനീയങ്ങള്‍ക്ക് 20 ശതമാനം ഓഫർ, വിമാനത്താവളത്തില്‍ നിന്നുള്ള ട്രാന്‍സ്ഫര്‍ എന്നിവ പാക്കേജിൽ ഉള്‍പ്പെടുന്നു. ചില പാക്കേജുകൾ ഒരാൾക്കു ബുക്ക് ചെയ്ത് രണ്ടു പേർക്കും രണ്ടു പേർക്കു ബുക്ക് ചെയ്ത് മൂന്നു പേർക്കും ഉപയോഗിക്കാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button