InternationalQatar

ഖത്തർ പ്രവാസിയായ ഇന്ത്യൻ എഴുത്തുകാരിക്ക് ‘സാഹിത്യ ഗൗരവ്’ പുരസ്കാരം

സംസ്‌കൃതി യുവ സൻസ്ത സംഘടിപ്പിച്ച ഭാരത് ഗൗരവ് അവാർഡ് ദാന ചടങ്ങിൽ ദോഹ ആസ്ഥാനമായുള്ള എഴുത്തുകാരിയും കവയിത്രിയുമായ ഡോ. മീനു പരാശറിന് ‘സാഹിത്യ ഗൗരവ് അവാർഡ്’ നൽകി ആദരിച്ചു. ഡോ. മീനു പരാശരിന്റെ കൃതികളും അവ ഹിന്ദി ഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിലുള്ള മികവും കണക്കിലെടുത്താണ് പുരസ്‌കാരം നൽകിയത്.

സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുള്ള ഡോ. മീനു പരാശർ, ഉത്തരാഖണ്ഡിൽ നിന്നുള്ളയാളാണ്. 18 വർഷമായി ഖത്തറിൽ താമസിക്കുന്ന അവർ നിരവധി പരിപാടികളിലും ആഗോളതലത്തിൽ സാഹിത്യവുമായി ബന്ധപ്പെട്ട നിരവധി വെർച്വൽ പ്ലാറ്റ്‌ഫോമുകളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. 2021 ഓഗസ്റ്റിൽ അവർ തന്റെ രണ്ടാമത്തെ പുസ്തകമായ “മേരി ഉഡാൻ” പുറത്തിറക്കി. 

യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക, ന്യൂസിലൻഡ്, ഖത്തർ, യുഎഇ, ഫ്രാൻസ്, മലേഷ്യ, ഇന്ത്യ എന്നിവയുൾപ്പെടെ 11 രാജ്യങ്ങളിൽ നിന്നുള്ള 28 പ്രമുഖ വ്യക്തികൾക്ക് ചsങ്ങിൽ അവാർഡുകൾ നൽകി.

മോട്ടിവേഷണൽ സ്പീക്കർ പത്മശ്രീ ഗൗർ ഗോപാൽദാസ്, പോളോ താരം അശ്വിനി കുമാർ ശർമ്മ, അക്ഷയപാത്ര ഫൗണ്ടേഷൻ ചെയർമാൻ പത്മശ്രീ മധു പണ്ഡിറ്റ് ദാസ, വാദ്യോപകരണ വിദഗ്ധൻ പത്മഭൂഷൺ പണ്ഡിറ്റ് വിശ്വ മോഹൻ ഭട്ട്, പത്മശ്രീ രാംകിഷോർ ചിപ്പ, നിർഭയയുടെ അമ്മ ആശാ ദേവി എന്നിവരും ഭാരത് ഗൗരവ് പുരസ്‌കാര ജേതാക്കളിൽ ഉൾപ്പെടുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button