മൂന്നാം വാർഷികം പ്രമാണിച്ച് ചിലവു കുറഞ്ഞ ഡേ പാസുമായി ദോഹ മെട്രോ

ദോഹ മെട്രോ തങ്ങളുടെ മൂന്നാം വാർഷികത്തിന്റെ ഭാഗമായി ഉപഭോക്താക്കൾക്കുള്ള അഭിനന്ദനം പ്രകടിപ്പിക്കുന്നതിന് ദിവസം മുഴുവൻ കുറഞ്ഞ ചിലവിൽ സഞ്ചരിക്കാൻ കഴിയുന്ന പ്രത്യേക തേഡ് ആനിവേഴ്സറി ഡേ പാസ് പ്രഖ്യാപിച്ചു.

2022 മെയ് 8, 9, 10 തീയതികളിൽ ലഭ്യമാകുന്ന 3 ഖത്തർ റിയാൽ വിലവരുന്ന ഡേ പാസ് പേപ്പർ ടിക്കറ്റുകൾക്ക് മാത്രമേ ബാധകമാകൂ. ട്രാവൽ കാർഡ് വെൻഡിംഗ് മെഷീനുകളിൽ നിന്നോ ഗോൾഡ് ക്ലബ്ബ് ഓഫീസുകളിൽ നിന്നോ ഇത് ശേഖരിക്കാം.

Exit mobile version