QatarSports

തുർക്കിഷ് സൂപ്പർ കപ്പിന്റെ ഭാഗമായി ദോഹ മെട്രോ സർവീസുകൾ നീട്ടും

അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന തുർക്കിഷ് സൂപ്പർ കപ്പിന്റെ ഭാഗമായി ദോഹ മെട്രോ സർവീസുകൾ നീട്ടുമെന്ന് ഖത്തർ റെയിൽ അറിയിച്ചു. മത്സരത്തിനായി ജനുവരി അഞ്ചിനുള്ള മെട്രോ സർവീസുകൾ പുലർച്ചെ 1 വരെ നീട്ടുമെന്ന് ദോഹ മെട്രോ ട്വിറ്റർ അക്കൗണ്ടിൽ അറിയിച്ചു.

സ്‌പോർ ടോട്ടോ സൂപ്പർ ലിഗിലെയും ടർക്കിഷ് കപ്പിലെയും ചാമ്പ്യൻമാരായ ബെസിക്താസും കഴിഞ്ഞ സീസണിൽ തുർക്കി കപ്പിലെ റണ്ണറപ്പായ ഫ്രാപോർട്ട് ടിഎവി അന്റാലിസാപോറും തമ്മിലാണ് മത്സരം. തുർക്കിയിലും ജർമ്മനിയിലും നേരത്തെ നടന്ന പതിപ്പുകൾക്കു ശേഷം ആദ്യമായാണ് ഖത്തറിൽ തുർക്കിഷ് സൂപ്പർ കപ്പ് നടക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button