Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
EducationQatar

വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വക്താവ് സ്വകാര്യ സ്കൂളുകളിൽ പരിശോധന നടത്തി

രണ്ടാം സെമസ്റ്ററിന്റെ ആദ്യ ദിവസത്തിൽ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ പ്രൈവറ്റ് എജ്യുക്കേഷൻ അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഒമർ അബ്ദുൽ അസീസ് അൽ-നാമ സ്വകാര്യ സ്‌കൂളുകളിലെ വിദൂര വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പുരോഗതി പരിശോധിക്കാൻ രണ്ട് സ്വകാര്യ സ്‌കൂളുകൾ സന്ദർശിച്ചു.

ഓക്‌സ്‌ഫോർഡ് ഇംഗ്ലീഷ് പ്രൈവറ്റ് സ്‌കൂളും ഓവാസ് ഇന്റർനാഷണൽ പ്രൈവറ്റ് സ്‌കൂൾ – അസ്‌ഗാവി ബ്രാഞ്ചുമാണ് അദ്ദേഹം സന്ദർശിച്ചത്. കോവിഡ് വൈറസിന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിന് സ്വീകരിച്ച മുൻകരുതൽ നടപടികളോട് സ്‌കൂളുകൾ പുലർത്തുന്ന പ്രതിബദ്ധത പരിശോധിക്കാനാണ് ഇതു ലക്ഷ്യമിട്ടത്.

തന്റെ സന്ദർശനത്തിന്റെ സമാപനത്തിൽ, ഒമർ അൽ-നാമ സ്‌കൂൾ അഡ്മിനിസ്ട്രേഷനുകളുടെ സഹകരണത്തിന് നന്ദി പറയുകയും അവരുടെ ശ്രമങ്ങളെ പ്രശംസിക്കുകയും ചെയ്തു. സ്വകാര്യ സ്‌കൂളുകളുടെ മികച്ച പ്രവർത്തനം ഉറപ്പാക്കുന്നതിന് പിന്തുണ നൽകാനുള്ള സ്വകാര്യ വിദ്യാഭ്യാസ മേഖലയുടെ സന്നദ്ധതയും അദ്ദേഹം അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button