ലൈസൻസില്ലാതെ സാമ്പത്തിക പ്രവർത്തനങ്ങൾ നടത്തിയ പ്രവാസി അറസ്റ്റിൽ, കാറുകളും പണവും പിടിച്ചെടുത്തു

ജനറൽ ഡിപാർട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ ഡിപാർട്മെന്റ് ഓഫ് കോംബാറ്റിംഗ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് ക്രൈംസ് അധികൃതരിൽ നിന്ന് ആവശ്യമായ ലൈസൻസുകൾ ലഭിക്കാതെ നിക്ഷേപത്തിലും സാമ്പത്തിക പ്രവർത്തനങ്ങളിലും ഏർപ്പെട്ടതിന് ഒരു വ്യക്തിയെ അറസ്റ്റ് ചെയ്തു.

പബ്ലിക് പ്രോസിക്യൂഷനിൽ നിന്ന് അറസ്റ്റിനും സെർച്ച് വാറണ്ടിനുള്ള അനുമതിയും നേടിയതിനു ശേഷം, ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ ഏഷ്യൻ രാജ്യത്തു നിന്നുള്ള വ്യക്തിയുടെ വസതിയിൽ തിരച്ചിൽ നടത്തിയതിനു ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഇയാളിൽ നിന്നും നിരവധി കാറുകൾ, റസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് നിക്ഷേപ കരാറുകൾ, ഖത്തർ റിയാലിലും വിദേശ കറൻസികളിലുമായി വലിയ തുകകളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.

നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതായി സമ്മതിച്ച പ്രതിയെ, കള്ളപ്പണം വെളുപ്പിച്ച കുറ്റത്തിനു പുറമേ, ലൈസൻസുകളില്ലാതെ സാമ്പത്തിക, ധനകാര്യ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തതിന്റെ പേരിൽ പബ്ലിക് പ്രോസിക്യൂഷന് മുന്നിൽ ഹാജരാക്കും.

Exit mobile version