ഖത്തറിലെ ഒൻപതു പ്രദേശങ്ങളിലെ സർക്കാർ സ്കൂളുകളിൽ പ്രവാസികളുടെ മക്കൾക്ക് രജിസ്റ്റർ ചെയ്യാം

ഒമ്പത് റിമോട്ട് ഏരിയകളിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് തങ്ങളുടെ കുട്ടികളെ സർക്കാർ സ്‌കൂളുകളിൽ 2022-23 അധ്യയന വർഷത്തേക്ക് രജിസ്റ്റർ ചെയ്യാൻ കഴിയുമെന്ന് വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.

അൽ ഷമാൽ സിറ്റി, ദുഖാൻ സിറ്റി, അൽ കരാന, അൽ ഗുവൈരിയ, അൽ സുബ്ര, അൽ ഖറസ, അൽ കഅബാൻ, അൽ ജാമിലിയ, റൗദത്ത് റാഷിദ് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ സ്‌കൂളുകൾക്ക് സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ കുട്ടികളെ ചേർക്കാൻ അനുമതിയുണ്ടെന്ന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്കൂൾ കാര്യ വകുപ്പിലെ വിദ്യാഭ്യാസ ഉപദേഷ്ടാവ് റാഷിദ് സാദ് അൽ മോഹൻനാദി പറഞ്ഞു.

റൗദത്ത് റഷീദ് ഒഴികെ ഈ നിയുക്ത പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന എല്ലാ സർക്കാർ സ്‌കൂളുകളിലും പ്രവാസികളുടെ ആൺകുട്ടികളെയും പെൺകുട്ടികളെയും സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. റൗദത്ത് റഷീദിൽ പെൺകുട്ടികൾക്കു മാത്രമാണു പ്രവേശനമെന്നും അൽ മോഹൻനാദി ഖത്തർ റേഡിയോയോട് പറഞ്ഞു.

2022-23 അധ്യയന വർഷത്തേക്കുള്ള സർക്കാർ സ്‌കൂളിലെ ഒന്നാം ഘട്ടത്തിൽ ഖത്തറി വിദ്യാർത്ഥികൾക്കും ഖത്തരി സ്ത്രീകളുടെ കുട്ടികൾക്കും മറ്റ് ജിസിസി രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും വേണ്ടിയുള്ള രജിസ്‌ട്രേഷൻ നാളെ മുതൽ ജൂൺ 9, 2022 വരെയാണ്. എല്ലാ രാജ്യക്കാർക്കും വേണ്ടിയുള്ള 2022-23 അധ്യയന വർഷത്തേക്കുള്ള രണ്ടാം ഘട്ട സർക്കാർ സ്‌കൂളിലെ രജിസ്‌ട്രേഷൻ മെയ് 15 മുതൽ മെയ് 26 വരെ നടക്കും.

Exit mobile version