ഖത്തർ ലോകകപ്പിനെത്തുമെന്നു പ്രതീക്ഷിക്കുന്ന സന്ദർശകരുടെ എണ്ണം വെളിപ്പെടുത്തി സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി മേധാവി

2022 നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെ ഖത്തറിൽ നടക്കുന്ന മിഡിൽ ഈസ്റ്റ് മേഖലയിലെ ആദ്യത്തെ ഫിഫ ലോകകപ്പിൽ പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്ന സന്ദർശകരുടെ എണ്ണം വെളിപ്പെടുത്തി സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി മേധാവി.

വിവിധ രാജ്യങ്ങളിൽ നിന്നുമായി 12 ലക്ഷം സന്ദര്‍ശകർ ലോകകപ്പിനെത്തും എന്നാണു പ്രതീക്ഷിക്കുന്നതെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി കമ്മ്യൂണിക്കേഷന്‍സ് മേധാവി ഫാത്തിമ അല്‍ നുഐമിയെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

ഖത്തറിലെത്തുന്ന സന്ദര്‍ശകര്‍ക്കായി നിലവിലുള്ള ഹോട്ടലുകൾക്കു പുറമെ അത്യാധുനിക സവിശേഷതകളുള്ള താമസസ്ഥലങ്ങളും ഖത്തർ ഒരുക്കുന്നുണ്ട്. ഫ്‌ളോട്ടിംഗ് ഹോട്ടലുകള്‍, ക്രൂയിസ് ലൈനറുകള്‍, ഹോളിഡേ ഹോംസ് ഹോട്ടല്‍ അപ്പാര്‍ട്ട്‌മെന്റുകള്‍, മരുഭൂമിയിലെ ഗ്രാമങ്ങള്‍, സ്വകാര്യ വീടുകളിലെ താമസം തുടങ്ങിയവെല്ലാം ഇതിലുൾപ്പെടുന്നു.

Exit mobile version