ഫിഫ അറബ് കപ്പ് ഇനിയും തുടരുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ

ഫിഫ അറബ് കപ്പിന്റെ ആവേശകരമായ ഉദ്ഘാടന പതിപ്പിന്റെ ഫൈനലിൽ അൾജീരിയ ടുണീഷ്യയെ 2-0 ന് പരാജയപ്പെടുത്തിയതിനു ശേഷം ടൂർണമെന്റ് വരുന്ന വർഷങ്ങളിലും തുടരുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ സ്ഥിരീകരിച്ചു. മേഖലയിലെ മുഴുവൻ ആളുകളെയും ഒന്നിപ്പിക്കുന്നതിൽ ടൂർണമെന്റിനു പങ്കുണ്ടെന്ന് ഇൻഫാന്റിനോ ബീയിൻ സ്‌പോർട്‌സിനോട് പറഞ്ഞു.

“ഫിഫയുടെ കുടക്കീഴിൽ ഞങ്ങൾ അത് സാധ്യമാക്കും. ഫിഫ അറബ് കപ്പ് തുടരും.” ഇൻഫാന്റിനോ പറഞ്ഞു. “ഇത് തുടരേണ്ടതുണ്ട് കാരണം ഇതു വളരെ വിജയകരമായ ഒരു സംഭവമായിരുന്നു. ഫുട്ബോളിന് എന്തുചെയ്യാൻ കഴിയുമെന്നതിന്റെ തെളിവാണിത്. അതു ഭൂഖണ്ഡങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്നു, ആളുകളെ ഒരുമിച്ച് കൊണ്ടുവരുന്നു, രാജ്യങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്നു, ആരാധകരെ ഒരുമിച്ച് കൊണ്ടുവരുന്നു, കളിക്കാരെ ഒരുമിച്ച് കൊണ്ടുവരുന്നു.”ഫിഫ പ്രസിഡന്റ് തുടർന്നു.

60,456 കാണികളെ ആകർഷിച്ച ഫൈനലിൽ, കൊറോണ വൈറസിനെ നേരിടാനുള്ള പ്രാദേശിക ശ്രമങ്ങളെ പിന്തുണയ്ക്കുന്ന ഫ്രണ്ട് ലൈൻ ആരോഗ്യ പ്രവർത്തകർക്ക് ഫിഫ പ്രസിഡന്റ് ഓൺ-ദി-പിച്ച് മെഡൽ അവതരണം നടത്തിയ ഒരു ഹാഫ്-ടൈം ചടങ്ങും ഉൾപ്പെട്ടിരുന്നു.

Exit mobile version