ഖത്തറിലെ ബാങ്കുകൾ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങൾ നാളെ മുതൽ പ്രവർത്തിക്കും

പെരുന്നാള്‍ അവധി കഴിഞ്ഞ് ഖത്തറിലെ ബാങ്കുകള്‍ നാളെ പ്രവർത്തനം പുനരാരംഭിക്കും. രാജ്യത്തെ ബാങ്കുകള്‍, എക്‌സ്‌ചേഞ്ച് സ്റ്റോറുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, ഫിനാന്‍സ്, ഇന്‍വെസ്റ്റ്‌മെന്റ്, ഫിനാന്‍ഷ്യല്‍ അഡൈ്വസറികള്‍ എന്നിവയുള്‍പ്പെടെ രാജ്യത്തെ എല്ലാ ധനകാര്യ സ്ഥാപനങ്ങള്‍ക്കും മെയ് 1 മുതല്‍ 5 വരെയായിരുന്നു പെരുന്നാള്‍ അവധി.

വെള്ളിയും ശനിയും വാരാന്ത്യ അവധി ദിനങ്ങളായതിനാല്‍ രാജ്യത്തെ എല്ലാ ധനകാര്യ സ്ഥാപനങ്ങളും ബാങ്കുകളും അവധി കഴിഞ്ഞ് മെയ് 8 ഞായറാഴ്ച മുതല്‍ ബിസിനസ്സ് പുനരാരംഭിക്കുമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.

മന്ത്രാലയങ്ങള്‍ക്കും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പൊതു സ്ഥാപനങ്ങള്‍ക്കും മെയ് 9 തിങ്കളാഴ്ച അവധി അവസാനിക്കും. ജീവനക്കാര്‍ 2022 മെയ് 10 ചൊവ്വാഴ്ചയാണ് ജോലി പുനരാരംഭിക്കുക. അതേസമയം സ്വകാര്യമേഖല വ്യാഴാഴ്ച മുതൽ സജീവമാണ്.

Exit mobile version