ഖത്തറിലെ ആദ്യത്തെ ലാപ്ടോപ് നിർമാണ ഫാക്ടറി ഓഗസ്റ്റിൽ പ്രവർത്തനമാരംഭിക്കും

ഖത്തറിലെ ആദ്യത്തെ ലാപ്‌ടോപ് നിര്‍മാണ പദ്ധതിയുമായി ഖത്തര്‍ ഫ്രീ സോണ്‍ അതോരിറ്റി. ഫ്‌ലോറിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റലിജന്റ് റോബോട്ടിക്സ്, ഇലക്ട്രോണിക്സ് കമ്പനിയായ ഐലൈഫ് ഡിജിറ്റലും അലി ബിന്‍ അലി ഹോള്‍ഡിംഗിന്റെ അനുബന്ധ സ്ഥാപനമായ പ്രൈം ടെക്‌നോളജീസും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

ഖത്തറിലെ ഉമ്മ് അൽ ഹൗള്‍ ഫ്രീ സോണില്‍ പണി പുരോഗമിക്കുന്ന 2500 ചതുരശ്ര മീറ്ററുള്ള ഫാക്ടറിയില്‍ ലാപ്‌ടോപ്പുകള്‍, പിസികള്‍, സ്മാര്‍ട്ട് വാച്ചുകള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവയുള്‍പ്പെടെ നൂതനമായ ഐലൈഫ് ബ്രാന്‍ഡഡ് ഇലക്ട്രോണിക് ഉപകരണങ്ങളാണ് ഉല്‍പാദിപ്പിക്കുക.

ഫാക്ടറിയിലെ ഉത്പാദനം 2021 ആഗസ്റ്റില്‍ ആരംഭിക്കുമെന്നും ഒരു വര്‍ഷം 350,000 ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉത്പാദിപ്പിക്കാനാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ഇലക്ട്രോണിക്‌സ് ഉല്‍പാദനത്തിന് പുറമേ, ലോജിസ്റ്റിക്‌സ്, റിസർച്ച് ആൻഡ് ഡെവലപ്മെന്റ്, കസ്റ്റമർ സൊലൂഷൻ സെന്റർ എന്നിവയും ഇവിടെയുണ്ടാകും.

Exit mobile version