ഖത്തറിൽ നിന്നും വാഹനങ്ങൾ സൗദിയിലെത്താൻ തുടങ്ങി, വീഡിയോ

ഉപരോധമവസാനിച്ചതിനു ആദ്യത്തെ ഖത്തറി വാഹനം ഇന്ന് അബു സമ്റ അതിർത്തിയിലൂടെ സൗദി അറേബ്യയിൽ പ്രവേശിച്ചതായും ടെലിവിഷൻ റിപ്പോർട്ടുകൾ പ്രകാരം കൂടുതൽ കാറുകൾ സൗദി അറേബ്യയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്നതായും സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഖത്തറിൽ നിന്ന് സൗദിയിലേക്ക് ഒരു കാർ പ്രവേശിക്കുന്നതിന്റെ വീഡിയോ അൽ-അഖ്ബരിയ ചാനൽ പ്രസിദ്ധീകരിച്ചു. രാജ്യത്ത് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന ഖത്തറികൾ കോവിഡ് 19ൽ നിന്നും സ്വതന്ത്രനാണെന്ന് തെളിയിക്കുന്ന പിസിആർ സർട്ടിഫിക്കറ്റ് കൊണ്ടുവരേണ്ടതാണെന്നും സൗദി ചാനൽ റിപ്പോർട്ട് ചെയ്യുന്നു.

ബ്രിട്ടൻ, സൗത്ത് ആഫ്രിക്ക എന്നിങ്ങനെ ജനിതകമാറ്റം സംഭവിച്ച വൈറസ് ബാധിച്ച പുതിയ വൈറസ് റിപ്പോർട്ട് ചെയ്ത രാജ്യങ്ങൾ സന്ദർശിച്ച ഖത്തറികൾ സൗദിയിലേക്കു വരുന്നതിനുമുമ്പ് ഖത്തറിൽ രണ്ടാഴ്ച ക്വാറൻറീനിൽ കഴിയേണ്ടിവരുമെന്നും സൗദി അറേബ്യയിലേക്ക് വരുന്ന എല്ലാവർക്കുമായി പാലിക്കുന്ന നടപടിക്രമങ്ങളാണിതെന്നും വിശദീകരിച്ചിട്ടുണ്ട്.

Exit mobile version