ജനങ്ങൾക്ക് ആശങ്ക വേണ്ട, കൊവിഡിനെ പിടിച്ചു കെട്ടാൻ കഴിയുമെന്ന് ഡോ. അൽ ഖാൽ

റമദാൻ മാസം അടുത്തെത്തി നിൽക്കെ ഖത്തറിൽ കൂടുതൽ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിൽ ജനങ്ങൾക്ക് ആശങ്ക വേണ്ടെന്നും അത്രയധികം നിര്‍ബന്ധിതമായ അവസ്ഥയാണ് രാജ്യത്ത് ഇപ്പോഴുള്ളതെന്നും ഡോ. അൽ ഖാൻ ഇന്നലെ നടന്ന പത്രസമ്മേളനത്തിൽ പറഞ്ഞു.

കൊവിഡ് വ്യാപനം ശക്തമായതിൽ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും നാലാഴ്ചയോളം നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കാന്‍  ജനങ്ങൾ തയ്യാറായാൽ കോവിഡ് വ്യാപനത്തെ പിടിച്ചു നിർത്താൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജനങ്ങൾ സുരക്ഷാ മുൻകരുതലുകൾ പാലിക്കണം. വാക്സിനേഷൻ സ്വീകരിച്ചവർക്ക് ഇളവുകൾ അനുവദിച്ചിട്ടുണ്ടെങ്കിലും മറ്റുള്ളവർ പിന്തുടരുന്ന പ്രതിരോധ നടപടികൾ അവരും സ്വീകരിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.

Exit mobile version