ആറ് ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ജിസിസി റെയിൽവേ മേഖലയിൽ വ്യാപകമായ മാറ്റത്തിനു കാരണമാകും

ദീർഘകാലമായി കാത്തിരിക്കുന്ന ജിസിസി റെയിൽവേ പുനരുജ്ജീവിപ്പിക്കാനുള്ള സാധ്യതയുണ്ടെന്ന് ഓക്‌സ്‌ഫോർഡ് ബിസിനസ് ഗ്രൂപ്പ് ഒരു റിപ്പോർട്ടിൽ പറഞ്ഞു. അതും സംഭവിച്ചാൽ ഗൾഫ് മേഖലയിലുടനീളമുള്ള വ്യാപാരവും കണക്റ്റിവിറ്റിയും വലിയ മാറ്റങ്ങൾക്കു വിധേയമാകുമെന്നും അവർ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വർഷം ഡിസംബറിൽ ആറ് ജിസിസി രാജ്യങ്ങളിലെ നേതാക്കൾ ജിസിസി റെയിൽവേ അതോറിറ്റി സ്ഥാപിക്കുന്നതിന് അംഗീകാരം നൽകിയതോടെ പദ്ധതിക്ക് ഉത്തേജനം ലഭിച്ചതായി ഓക്‌സ്‌ഫോർഡ് ബിസിനസ് ഗ്രൂപ്പ് വെബ്‌സൈറ്റിൽ സ്ഥിരീകരിച്ചു. ആറ് ജിസിസി രാജ്യങ്ങളെയും 2,177 കിലോമീറ്റർ റെയിൽവേ വഴി ബന്ധിപ്പിക്കാനാണ് നിർദ്ദിഷ്ട പദ്ധതി ലക്ഷ്യമിടുന്നത്.

വടക്ക് കുവൈറ്റ് സിറ്റിയിൽ നിന്ന് ആരംഭിക്കുന്ന റെയിൽ ലൈൻ ബഹ്‌റൈൻ തലസ്ഥാനമായ മനാമയിലൂടെയും ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലൂടെയും സൗദി അറേബ്യയിലെ തീരദേശ നഗരങ്ങളായ ജുബൈൽ, ദമാം എന്നിവിടങ്ങളിലൂടെയും കടന്നു പോകും. യുഎഇയിലെ പ്രധാന നഗരങ്ങളായ അബുദാബി, ദുബായ്, ഫുജൈറ എന്നിവയിലൂടെയും പോകുന്ന റെയിൽ ഒമാൻ തലസ്ഥാനമായ മസ്‌കറ്റിലെ ടെർമിനൽ സ്റ്റേഷനിൽ എത്തും.” റിപ്പോർട്ട് പറയുന്നു.

ഇത് പ്രധാന ജിസിസി നഗരങ്ങളും തുറമുഖങ്ങളും തമ്മിലുള്ള ഗതാഗത സമയവും ചെലവും കുറയ്ക്കുകയും ബ്ലോക്കിലുടനീളം വ്യാപാര പ്രവാഹം മെച്ചപ്പെടുത്തുകയും കൂടുതൽ നിക്ഷേപം ആകർഷിക്കുകയും പ്രാദേശിക കണക്റ്റിവിറ്റി ഗണ്യമായി മെച്ചപ്പെടുത്തുകയും ചെയ്യും.

Exit mobile version