വിദ്വേഷ പരാമർശം, ദുർഗാദാസിന് ഖത്തറിലെ ജോലിയിൽ നിന്നും പിരിച്ചു വിട്ടെന്നു റിപ്പോർട്ട്

തിരുവനന്തപുരത്തു വച്ചു നടന്ന ഹിന്ദു മഹാസമ്മേളനത്തില്‍ വിവാദപരാമർശം നടത്തിയ മലയാളം മിഷൻ ഖത്തർ കോർഡിനേറ്റർ ദുർഗാ ദാസിനെ ജോലിയിൽ നിന്നും പിരിച്ചു വിട്ടതായി റിപ്പോർട്ട്. മലയാളം മിഷന്‍ ഖത്തര്‍ മേഖല കോര്‍ഡിനേറ്റര്‍ പദവിയില്‍ നിന്നും ദുര്‍ഗ ദാസിനെ നേരത്തെ തന്നെ നീക്കിയിരുന്നു.

ഗള്‍ഫിലെ നേഴ്‌സിംഗ് റിക്രൂട്ട്‌മെന്റുമായും മതപരിവര്‍ത്തനവുമായുമൊക്കെ വിവാദ പരാമര്‍ശം. ഗള്‍ഫില്‍ വ്യാപകമായി മത പരിവര്‍ത്തനം നടക്കുന്നുണ്ടെന്നും ഗള്‍ഫ് രാജ്യങ്ങളിലേക്ക് നേഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നത് തീവ്രവാദികള്‍ക്ക് ലൈംഗിക സേവ ചെയ്യാനാണ് എന്നുമായിരുന്നു ദുര്‍ഗാദാസിന്റെ വിവാദ പരാമര്‍ശം

ദുര്‍ഗ ദാസിന്റെ വിദ്വേഷ പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തമായി വിവരം കമ്പനി അറിഞ്ഞതിനെ തുടർന്നാണ് ദോഹയിലെ അല്‍ഫര്‍ദാന്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന നാരംഗ് പ്രോജെക്റ്റ്‌സ് സ്ഥാപനത്തിലെ ചീഫ് അക്കൗണ്ടന്റായ ദുര്‍ഗാദാസിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്.

Exit mobile version