HealthQatar

ഈദ് അവധി ദിവസങ്ങളിൽ സേവനങ്ങളുടെ പ്രവർത്തനസമയം പ്രഖ്യാപിച്ച് എച്ച്എംസി

ഹമദ് മെഡിക്കൽ കോർപ്പറേഷൻ (എച്ച്എംസി) ഈദ് അൽ ഫിത്തർ അവധി ദിവസങ്ങളിൽ തങ്ങളുടെ സേവനങ്ങളുടെ പ്രവർത്തന സമയം പ്രഖ്യാപിച്ചു. ഈദ് അൽ ഫിത്തർ അവധിക്കാലത്തെ സേവനങ്ങളും അവയുടെ സമയവും ഇപ്രകാരമാണ്:

– ട്രോമ ആൻഡ് എമർജൻസി സെന്റർ അവധിക്കാലത്തിലുടനീളം 24 മണിക്കൂറും സാധാരണപോലെ പ്രവർത്തിക്കുന്നു.
– 14 വയസ്സിന് താഴെയുള്ള കുട്ടികൾ ഉൾപ്പെടെ മെഡിക്കൽ അത്യാഹിതങ്ങൾക്കായി പീഡിയാട്രിക് എമർജൻസി സെന്ററുകൾ ദിവസത്തിൽ 24 മണിക്കൂറും ആഴ്ചയിൽ ഏഴ് ദിവസവും തുറന്നിരിക്കും.
– അടിയന്തര വൈദ്യസഹായം ആവശ്യമുള്ള ആളുകൾക്കായി ആംബുലൻസ് സേവനം ദിവസത്തിൽ 24 മണിക്കൂറും ആഴ്ചയിൽ ഏഴു ദിവസവും പ്രവർത്തിക്കുന്നത് തുടരും.
– ഈദ് അവധിക്കാലത്ത് രാവിലെ 7 മുതൽ രാത്രി 10 വരെ എച്ച്എംസി കോൺടാക്റ്റ് സെന്റർ സാധാരണ പോലെ പ്രവർത്തന സമയം തുടരും.
– ഔട്ട് പേഷ്യന്റ് ക്ലിനിക്കുകൾ മെയ് 1 മുതൽ 9 വരെ അടച്ചിരിക്കും, എന്നിരുന്നാലും ചില ക്ലിനിക്കുകൾ മെയ് 8, 9 തീയതികളിൽ പ്രവർത്തിക്കും.
– അടിയന്തര കൺസൾട്ടേഷൻ സേവനം മെയ് 1 മുതൽ 9 വരെ അടച്ചിടുകയും മെയ് 10 ന് വീണ്ടും തുറക്കുകയും ചെയ്യും.
– ദേശീയ മാനസികാരോഗ്യ ഹെൽപ്പ് ലൈൻ മെയ് 1 മുതൽ 3 വരെ അടച്ചിടുകയും മെയ് 4 മുതൽ 6 വരെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ തുറക്കുകയും ചെയ്യും. മെയ് 8 മുതൽ ശനി മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ 7 മുതൽ വൈകിട്ട് 3 വരെ സർവീസ് പുനരാരംഭിക്കും.
– ഫാർമസി ഹോം ഡെലിവറി സേവനം മെയ് 1 മുതൽ 9 വരെ അടച്ചിടുകയും മെയ് 10 ന് വീണ്ടും തുറക്കുകയും ചെയ്യും.
– എച്ച്എംസിയുടെ ബ്ലഡ് ഡോണർ സെന്ററുകൾ മെയ് 2 തിങ്കളാഴ്ചയും മെയ് 3 ചൊവ്വാഴ്ചയും അടച്ചിടും.
– ബൈത്ത് അൽ ദിയാഫയിലെ ബ്ലഡ് ഡോണർ സെന്റർ മെയ് 4 ബുധനാഴ്ച രാവിലെ 8 മുതൽ രാത്രി 8 വരെ (വെള്ളിയാഴ്ചകളിൽ അടച്ചിരിക്കും) തുറക്കും. സർജിക്കൽ സ്പെഷ്യാലിറ്റി സെന്ററിലെ ബ്ലഡ് ഡോണർ സെന്റർ മെയ് 4 ബുധനാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ (വെള്ളിയാഴ്ചകളിൽ അടച്ചിരിക്കും) തുറക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button