ഖത്തൈഫാൻ ദ്വീപിലെ ‘ഐക്കൺ ടവർ’ രണ്ടു ഗിന്നസ് റെക്കോർഡുകൾ ലക്ഷ്യമിടുന്നു

ഈ വിഭാഗത്തിൽ ഉൾപ്പെട്ടതിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗോപുരം എന്ന് പറയപ്പെടുന്ന ഖത്തൈഫാൻ ദ്വീപിലെ 85 മീറ്റർ ഉയരമുള്ള “ഐക്കൺ ടവർ” രണ്ട് ഗിന്നസ് വേൾഡ് റെക്കോർഡുകൾ ലക്ഷ്യം വെക്കുന്നു. ഏറ്റവും വലിയ വാട്ടർ സ്ളൈഡ് ഒരൊറ്റ ടവറിൽ നിന്നുള്ള ഏറ്റവും കൂടുതൽ വാട്ടർ സ്ലൈഡുകൾ തുടങ്ങിയ റെക്കോർഡുകളാണ് ഇതു ലക്ഷ്യമിടുന്നത്.

ഐക്കൺ ടവറിന്റെ കോൺക്രീറ്റ് ഘടന പൂർത്തിയായിട്ടുണ്ടെന്നും യുഎസ്, കാനഡ, നെതർലാന്റ്സ് എന്നിവിടങ്ങളിൽ നിന്നുള്ള ടീമുകൾ നിലവിൽ അതിന്റെ ലൂപ്പുകൾ സ്ഥാപിക്കുകയാണെന്നും ഖത്തൈഫാൻ പ്രൊജക്റ്റുകളിലെ കൺസ്ട്രക്ഷൻ എഞ്ചിനീയർ മുസ്തഫ അൽ ചെർക്കവി പറഞ്ഞു. ലൂപ്പുകൾ സ്ഥാപിക്കുന്നതു പുരോഗമിച്ചു കഴിഞ്ഞാൽ, ഗിന്നസ് വേൾഡ് റെക്കോർഡിൽ നിന്നുള്ള സംഘം ഖത്തറിലെത്തി ടവർ വിലയിരുത്താൻ തുടങ്ങും.

250,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ വ്യാപിച്ചുകിടക്കുന്ന വാട്ടർ പാർക്ക്, ഖത്തൈഫാൻ ദ്വീപ് നോർത്ത് ഖത്തറിലെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്നായിരിക്കും. ഇത് 2022ന്റെ മൂന്നാം പാദം മുതൽ സന്ദർശകരെ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വാട്ടർ പാർക്കിന്റെ 60 ശതമാനത്തോളം പൂർത്തിയായതായി അൽ ചെർക്കവി പറഞ്ഞു. പൂർണ്ണമായി പ്രവർത്തിനം ആരംഭിച്ചാൽ, വാട്ടർ പാർക്കിന് പ്രതിദിനം 6,500 സന്ദർശകരെ ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.

വാട്ടർ പാർക്കിനുള്ളിലെ എല്ലാ റൈഡുകളും ഖത്തർ സംസ്കാരത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്, ഇത് എണ്ണ, വാതക വ്യവസായത്തിന്റെ പ്രമേയത്തെ പൂർത്തീകരിക്കുന്നു. വാട്ടർ പാർക്കിലെ ഒരു പ്രത്യേക മേഖലയായി മാറുന്ന ഐക്കൺ ടവർ ഒരു ചെറിയ ദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്. ഒരു പാലത്തിലൂടെ കടന്നുപോകുന്ന ട്രെയിനിലൂടെ സന്ദർശകർക്ക് ഐക്കൺ ടവറിലെത്താം.

Exit mobile version