ഫിഫ ലോകകപ്പിന്റെ കൗണ്ട്ഡൗൺ ആഘോഷം സംഘടിപ്പിച്ച് ഐഡിയൽ ഇന്ത്യൻ സ്കൂൾ

ഫിഫ ലോകകപ്പ് ഖത്തർ 2022ന്റെ ഒരു വർഷത്തെ കൗണ്ട്‌ഡൗണിനെ പിന്തുണച്ച് ഐഡിയൽ ഇന്ത്യൻ സ്‌കൂൾ ‘കൗണ്ട്ഡൗൺ ഗാല’ നടത്തി. അടുത്തു നടന്ന ഗംഭീരമായ ചടങ്ങിൽ ഐഐഎസ് ഡയറക്ടറും പ്രിൻസിപ്പലുമായ സയ്യിദ് ഷൗക്കത്ത് അലി കൗണ്ട്ഡൗൺ ബോർഡ് ഉദ്ഘാടനം ചെയ്തു.

ഫിഫ ലോകകപ്പ് കൗണ്ട്ഡൗൺ അടയാളപ്പെടുത്തി ബലൂണുകൾ പുറത്തിറക്കിയിരുന്നു. ഇതിനു പുറമെ ആൺകുട്ടികൾക്കായി ആവേശകരമായ ഫുട്ബോൾ മത്സരവും പെൺകുട്ടികൾക്കായി പെനാൽറ്റി ഷൂട്ട് ഔട്ടും നടന്നു. പങ്കെടുത്തവർക്കും വിജയികൾക്കും മെഡലുകളും വിജയികളായ ടീമിന് ട്രോഫിയും സമ്മാനിച്ചു.

സയ്യിദ് ഷൗക്കത്ത് അലി ടീം വർക്കിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും കായിക വിനോദങ്ങളിൽ പങ്കെടുക്കാൻ സ്കൂളിലെ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

Exit mobile version