IndiaQatar

ഇന്ത്യ-ഖത്തർ വിദേശകാര്യ മന്ത്രിമാരുടെ തലത്തിലുള്ള ഉഭയകക്ഷി സംയുക്ത കമ്മിഷന്റെ ആദ്യ യോഗം ഇന്ത്യയിൽ

ഇന്ത്യൻ വിദേശകാര്യ, പാർലമെന്ററി കാര്യ സഹമന്ത്രി വി മുരളീധരൻ ഖത്തറിലെത്തി ചർച്ചകൾ നടത്തുകയും വ്യാപാരം, നിക്ഷേപം, ഊർജം, സുരക്ഷ, പ്രതിരോധം, വിദ്യാഭ്യാസം, സംസ്‌കാരം, ആരോഗ്യം, ജനങ്ങളുമായുള്ള സമ്പർക്കം കൂടുതൽ ആഴത്തിലാക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചതായും ഇന്ത്യൻ എംബസി പ്രസ്താവനയിൽ പറഞ്ഞു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉന്നതതല വിനിമയങ്ങളുടെ ആക്കം തുടരാനും വിദേശകാര്യ മന്ത്രിമാരുടെ തലത്തിൽ ഉഭയകക്ഷി സംയുക്ത കമ്മിഷന്റെ ആദ്യ യോഗം ഇന്ത്യയിൽ നടത്താനും ധാരണയായി. 2023ൽ ഇന്ത്യയും ഖത്തറും തമ്മിൽ സമ്പൂർണ്ണ നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 50 വർഷത്തെ സ്മരണയ്ക്കായി പാർലമെന്ററി വിനിമയങ്ങൾ പ്രോത്സാഹിപ്പിക്കാനും പരിപാടികൾ സംഘടിപ്പിക്കാനും ഇരുപക്ഷവും സമ്മതിച്ചു.

ഇന്ത്യൻ കമ്പനിയായ എം/എസ് എൽ ആൻഡ് ടി നിർമിച്ച അഹമ്മദ് ബിൻ അലി ഫിഫ സ്റ്റേഡിയം മന്ത്രി സന്ദർശിച്ചു. അദ്ദേഹം ഇന്റർ ഡിനോമിനേഷനൽ ക്രിസ്ത്യൻ ചർച്ച് കോംപ്ലക്‌സും സന്ദർശിക്കുകയും വിവിധ ഇന്ത്യൻ കമ്മ്യൂണിറ്റി സംഘടനകളുടെ പ്രതിനിധികളുമായി പ്രത്യേക കൂടിക്കാഴ്ചകൾ നടത്തുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button