IndiaInternationalQatar

ഹിജാബ് ധരിച്ച സ്ത്രീക്ക് പ്രവേശനം തടഞ്ഞ ഇന്ത്യൻ റെസ്റ്ററന്റ് അടച്ചുപൂട്ടി

ഹിജാബ് ധരിച്ച സ്ത്രീക്ക് പ്രവേശനം തടഞ്ഞുവെന്നാരോപിച്ച് ബഹ്‌റൈനിലെ ഒരു ഇന്ത്യൻ റെസ്റ്റോറന്റ് അധികൃതർ അടച്ചുപൂട്ടിയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബഹ്‌റൈൻ പത്രമായ ഡെയ്‌ലി ട്രിബ്യൂൺ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റി (ബിടിഇഎ) ഈ വിഷയത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

യുവതിക്ക് പ്രവേശനം നിഷേധിക്കുന്ന വീഡിയോ ബഹ്‌റൈനിലെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായത് രോഷത്തിന് കാരണമായി. എല്ലാ ടൂറിസം ഔട്ട്‌ലെറ്റുകളോടും നിയന്ത്രണങ്ങൾ പാലിക്കാനും രാജ്യത്തിന്റെ നിയമങ്ങൾ ലംഘിക്കുന്ന നയങ്ങൾ നടപ്പിലാക്കുന്നത് ഒഴിവാക്കാനും ബിടിഇഎ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.

“ആളുകളോട് വിവേചനം കാണിക്കുന്ന എല്ലാ നടപടികളും ഞങ്ങൾ നിരസിക്കുന്നു, പ്രത്യേകിച്ചും അവരുടെ ദേശീയ ഐഡന്റിറ്റിയുമായി ബന്ധപ്പെട്ടുള്ളത്.” ബിടിഇഎ ഒരു പ്രസ്താവനയിൽ പറഞ്ഞു.

ബഹ്‌റൈനിന്റെ തലസ്ഥാനമായ മനാമയിലെ അദ്‌ലിയ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ലാന്റൺസ് എന്ന റെസ്റ്റോറന്റ്, ‘റെസ്റ്റോറന്റുകളും ഹോട്ടലുകളും ഉൾപ്പെടെയുള്ള ടൂറിസം ഔട്ട്‌ലെറ്റുകളെ നിയന്ത്രിക്കുന്ന 1986 ലെ ഡിക്രി ലോ നമ്പർ 15’ അനുസരിച്ചാണ് അടച്ചതെന്ന് ഡെയ്‌ലി ട്രിബ്യൂൺ പറഞ്ഞു.

ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ റെസ്റ്റോറന്റ് വിവാദത്തെ അഭിസംബോധന ചെയ്ത് മാനേജർ ഒരു തെറ്റു വരുത്തിയെന്നും അയാളെ സസ്പെൻഡ് ചെയ്തുവെന്നും ഈ സംഭവം തങ്ങളുടെ നിലപാടുകളെ പ്രതിനിധീകരിക്കുന്നില്ലെന്നും വ്യക്തമാക്കി. സംഭവത്തിൽ വ്യക്തത വരുത്താനും കോംപ്ലിമെന്ററി ഭക്ഷണം കഴിക്കാനും ബഹ്റെനിലെ അധികാരികളെ റസ്റ്ററന്റ് ക്ഷണിക്കുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button