ഖത്തറില്‍ ചികില്‍സയിലായിരുന്ന മലയാളി യുവാവ് അന്തരിച്ചു. കഴിഞ്ഞ രണ്ട് മാസത്തോളമായി ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന ഓമശ്ശേരി കൊറ്റിവട്ടം സ്വദേശി അബ്ദുല്‍ നാസറാണ് മരിച്ചത്. 31 വയസായിരുന്നു.
കഴിഞ്ഞ ആറ് വര്‍ഷമായി ഖത്തറില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു അബ്ദുൾ നാസർ. നാജിയ നസ്റിന് ഭാര്യയും ന്യൂഹ അസ്മിന് മകളുമാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.