KeralaQatar

ഖത്തർ റണ്ണിംഗ് സീരീസിൽ മലയാളികൾക്ക് വിജയത്തിളക്കം

ഖത്തര്‍ ട്രയല്‍സുമായി സഹകരിച്ച് ഖത്തര്‍ റണ്ണിംഗ് സീരീസ് അസ്പയര്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച ദീര്‍ഘദൂര ഓട്ടത്തില്‍ മലയാളികൾ മികച്ച ജയം സ്വന്തമാക്കി. 10 കിലോമീറ്റര്‍, 5 കിലോമീറ്റര്‍, 3 കിലോമീറ്റര്‍ എന്നീ ഇനങ്ങളില്‍ വിവിധ രാജ്യക്കാർ പങ്കെടുത്തിരുന്നു.

പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകമായാണ് മല്‍സരം നടന്നത്. കോവിഡ് കാരണം നിര്‍ത്തിവെച്ചിരുന്ന ഓട്ടമല്‍സരം പുനരാരംഭിച്ചത് കായിക പ്രേമികൾക്കും വലിയ ആവേശമുണ്ടാക്കുന്നതായിരുന്നു.

പുരുഷന്മാരുടെ 5 കിലോമീറ്റര്‍ മല്‍സരത്തില്‍ സജീര്‍ കലന്തന്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി . 3 കിലോമീറ്റര്‍ വിഭാഗത്തില്‍ ജോബി ജോര്‍ജ് ഒന്നാം സ്ഥാനവും ഷഹീന്‍ മുഹമ്മദ് ഷാഫി മൂന്നാം സമ്മാനവും നേടി.

പ്രൈമറി പെണ്‍ കുട്ടികളുടെ 3 കിലോമീറ്റര്‍ വിഭാഗത്തില്‍ സമ സജീര്‍ കലന്തന്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയപ്പോള്‍ സെക്കണ്ടറി പെണ്‍ കുട്ടികളുടെ വിഭാഗത്തില്‍ റിയ കുര്യന്‍ ഒന്നാം സ്ഥാനത്തെത്തി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button