BusinessQatar

പ്രാദേശികമായ തേൻ, കാർഷിക ഉൽപന്നങ്ങളുടെ പ്രദർശനം സൂഖ് വാഖിഫിൽ ആരംഭിക്കുന്നു

ഫെബ്രുവരി 20 മുതൽ മാർച്ച് 1 വരെ സൂഖ് വാഖിഫിൽ പ്രാദേശിക കാർഷിക ഉൽപന്നങ്ങളുടെയും തേനിന്റെയും പ്രദർശനം നടക്കും. അൽ അഹമ്മദ് സ്‌ക്വയറിൽ നടക്കുന്ന പരിപാടി മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് നടക്കുന്നതെന്ന് സൂഖ് ഭരണകൂടം അറിയിച്ചു.

ഖത്തരി ഫാമുകളിൽ നിന്നും പ്രാദേശിക തേൻ ഉൽപ്പാദിപ്പിക്കുന്ന കമ്പനികളിൽ നിന്നുമുള്ള ഉയർന്ന നിലവാരമുള്ള ഭക്ഷ്യ ഉൽപന്നങ്ങൾ പൊതുജനങ്ങളെ പരിചയപ്പെടുത്തുക, വ്യാപാരികൾ, സംരംഭകർ, ചെറുകിട ഉടമകൾ എന്നിവർക്ക് അവസരം നൽകുക, ഈ വിപണന പ്ലാറ്റ്‌ഫോമിലൂടെ ഖത്തറി ഉൽപ്പന്നങ്ങളെ പിന്തുണയ്ക്കുക എന്നിവ എക്‌സിബിഷൻ ലക്ഷ്യമിടുന്നു.

ഇടത്തരം സംരംഭങ്ങൾക്ക് അവരുടെ തേൻ ഉൽപന്നങ്ങൾ പൊതുജനങ്ങൾക്കു മുന്നിൽ പ്രദർശിപ്പിക്കാൻ ഇതു വഴിയൊരുക്കും. ദേശീയ കാർഷിക വിളകളായ പച്ചക്കറികൾ, ഫ്രഷ് പഴങ്ങൾ, തേൻ എന്നിവ പ്രദർശിപ്പിക്കുന്ന 70ഓളം പവലിയനുകൾ ഉള പ്രദർശനത്തിൽ നിരവധി ഫാമുകൾ, ആപ്പിയറികൾ എന്നിവയും പങ്കെടുക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button