ലുലു ഗ്രൂപ്പ് ശാഖകളിൽ ആസിയാൻ ഫെസ്റ്റിവൽ ആരംഭിച്ചു

അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസിന്റെ (ആസിയാൻ) സഹകരണത്തിൽ ആസിയാൻ രാജ്യങ്ങളിലെ വൈവിധ്യമാർന്ന രുചികളും ഉൽപ്പന്നങ്ങളും വാഗ്ദാനം ചെയ്യുന്ന ആസിയാൻ ഫെസ്റ്റിവൽ ലുലു ഗ്രൂപ്പ് ആരംഭിച്ചു.

ഖത്തറിലെയും മേഖലയിലെ മറ്റ് രാജ്യങ്ങളിലെയും എല്ലാ ലുലു സ്റ്റോറുകളിലും നടക്കുന്ന ഫെസ്റ്റിവൽ വിവിധ ആസിയാൻ രാജ്യങ്ങളിലെ പ്രതിനിധികൾ സംയുക്തമായി അബു സിദ്ര ബ്രാഞ്ചിലെ ലുലു ഹൈപ്പർമാർക്കറ്റിൽ ഉദ്ഘാടനം ചെയ്തു. ഇന്തോനേഷ്യ, ബ്രൂണെ ദാറുസ്സലാം, മലേഷ്യ, ഫിലിപ്പീൻസ്, സിംഗപ്പൂർ, തായ്‌ലൻഡ്, ചൈന, ഓസ്‌ട്രേലിയ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളെ പ്രതിനിധീകരിച്ച് അംബാസഡർമാരും ചാർജ്ജ് ഡി അഫയേഴ്‌സും ചടങ്ങിൽ പങ്കെടുത്തു.

ഡിസംബർ 16 വരെ ഖത്തറിലെ എല്ലാ ലുലു ഔട്ട്‌ലെറ്റുകളിലും നടക്കുന്ന ഫെസ്റ്റിവലിൽ ആസിയാൻ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വിവിധ ഉൽപ്പന്നങ്ങൾക്ക് മികച്ച ഓഫറുകൾ വാഗ്ദാനം ചെയ്യുന്നു. ഖത്തറിൽ രണ്ട് പതിറ്റാണ്ടിലേറെയായി ലുലു ആസിയാൻ രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നുണ്ട്.

ഈ ഫെസ്റ്റിവലിലൂടെ, ഖത്തറിലെ തങ്ങളുടെ സ്റ്റോറുകളിൽ ആസിയാൻ ഉൽപ്പന്നങ്ങൾ കൂടുതൽ പ്രചരിപ്പിക്കാനും ലുലു പദ്ധതിയിടുന്നുണ്ട്. ആസിയാൻ രാജ്യങ്ങളിൽ നിന്നുള്ള മത്സ്യ ഉൽപന്നങ്ങൾ, സോസുകൾ, ചിക്കൻ ഫ്രാങ്കുകൾ, ചിക്കൻ ബ്രെസ്റ്റ്, പേസ്ട്രികൾ, പലചരക്ക്, ചൂടുള്ളതും തണുത്തതുമായ ഇനങ്ങൾ, ഐസ്ക്രീമുകൾ, ചിപ്‌സ്, മിഠായികൾ, ബിസ്‌ക്കറ്റുകൾ, കോഫി, ഡ്രൈ ഫ്രൂട്ട്‌സ്, ടിന്നിലടച്ച ഭക്ഷണങ്ങൾ, പാനീയങ്ങൾ, ഫിഷ് ഫില്ലറ്റ്, പ്രോസസ് ചെയ്‌ത ശീതീകരിച്ച ഭക്ഷ്യവസ്തുക്കൾ എന്നിവയ്‌ക്കൊപ്പം 160ലധികം ഇനം പഴങ്ങളും പച്ചക്കറികളും ഓഫറിൽ ലഭ്യമാണ്.

ഭക്ഷ്യ ഉൽപന്നങ്ങൾക്ക് പുറമെ ആരോഗ്യ സൗന്ദര്യ, വീട്ടുപകരണങ്ങൾ എന്നിവയും ‘മത്സര വിലയിൽ’ ഫെസ്റ്റിവലിൽ ലഭ്യമാണ്. ഉപഭോക്താക്കൾക്കും ഭക്ഷണപ്രിയർക്കും പഴങ്ങളും വിവിധയിനം ഭക്ഷ്യവസ്തുക്കളും ആസ്വദിക്കാൻ പ്രത്യേക കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്.

Exit mobile version