ഖത്തറിൽ പതിനെട്ടാമത്തെ ഹൈപ്പർമാർക്കറ്റ് തുറന്ന് ലുലു ഗ്രൂപ്പ്, മൂന്നെണ്ണം കൂടി ഈ വർഷം തുറക്കും

2022ലെ ഫിഫ ലോകകപ്പ് ഖത്തർ 2022നു രാജ്യം നടത്തുന്ന ഒരുക്കങ്ങളുടെ ഭാഗമായി ലുലു ഗ്രൂപ്പ് ഖത്തറിലെ ഐൻ ഖാലിദിൽ തങ്ങളുടെ 18ആമത് ഹൈപ്പർമാർക്കറ്റ് ഇന്നലെ തുറന്നു. രാജ്യത്തെ ഈ വർഷം മൂന്ന് സ്റ്റോറുകൾ കൂടി തുറക്കാൻ ലുലു ലക്ഷ്യമിടുന്നുണ്ട്.

ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ഷെയ്ഖ് ഫലാഹ് ബിൻ അലി ബിൻ ഖലീഫ അൽതാനിയും ഷെയ്ഖ് അബ്ദുല്ല ബിൻ ഹസൻ അൽതാനിയും സംയുക്തമായാണ് പുതിയ സ്റ്റോർ ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ ഖത്തറിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.

50,000 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന പുതിയ സ്റ്റോറിൽനിരവധി നൂതന സവിശേഷതകൾ ഉണ്ട്. നിരവധി പരിസ്ഥിതി സൗഹൃദ സംരംഭങ്ങൾ അവതരിപ്പിക്കുന്ന പുതിയ സ്റ്റോർ സുസ്ഥിരതയിലും ഉയർന്ന നിലവാരം കാണിക്കുന്നു. റീഫിൽ സ്റ്റേഷന് വേണ്ടിയുള്ള സമർപ്പിത പ്രദേശത്തു നിന്നും റീഫിൽ ചെയ്യാവുന്ന പാത്രങ്ങൾ വാങ്ങാം, പേപ്പർ ബാഗ് ഉപയോഗിക്കാം അല്ലെങ്കിൽ സ്വന്തം കണ്ടെയ്നർ കൊണ്ടുവരാം.

ഏറ്റവും മികച്ച ഷോപ്പിംഗ് അനുഭവം ഉറപ്പു വരുത്താനുള്ള നിരവധി പദ്ധതികൾ ഇവിടെയുണ്ട്. കൊവിഡ് മഹാമാരി സമയത്ത് നാല് സ്റ്റോറുകൾ തുറന്ന ലുലുവിന് വിപുലമായി ബിസിനസ് വ്യാപിപ്പിക്കാൻ പരിപാടിയുണ്ടെന്ന് എം.എ.യൂസഫലി പറഞ്ഞു.

Exit mobile version