മലയാളി വീട്ടമ്മ ഖത്തറിൽ അന്തരിച്ചു

മലയാളി വീട്ടമ്മ ഖത്തറിൽ അന്തരിച്ചു. ഗുരുവായൂര്‍ സ്വദേശിയായ ഷഹ്റു കബീര്‍ ആണ് അന്തരിച്ചത്. ഒരു വര്‍ഷത്തോളമായി അര്‍ബുദം ബാധിച്ച് ചികില്‍സയിലായിരുന്നു.

പി.കെ.കബീർ ഭര്‍ത്താവും ഫര്‍സാന്‍ കബീര്‍, ദില്‍വര്‍ ഹന്ന എന്നിവര്‍ മക്കളുമാണ്. നടപടിക്രമം പൂര്‍ത്തിയാക്കി മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും.

Exit mobile version