InternationalQatarSports

മെസി, നെയ്മർ, എംബാപ്പെ അടങ്ങുന്ന പിഎസ്ജി ടീം ഈ മാസം ഖത്തറിലെത്തും

അടുത്തിടെ പത്താം തവണ ഫ്രഞ്ച് ചാമ്പ്യൻമാരായ പിഎസ്ജി ടീം മെയ് 15, 16 തീയതികളിൽ ദോഹയിലെത്തും. ഫുട്ബോളിലെ സൂപ്പർ താരങ്ങളെ കാണാൻ ഖത്തർ ആരാധകർക്ക് അവസരം നൽകുന്നതാണ് ഈ പരിപാടി.

കഴിഞ്ഞ ജനുവരിയിൽ ഷെഡ്യൂൾ ചെയ്തിരുന്ന ഈ പര്യടനം പിഎസ്ജി ടീമിന് ഖത്തർ അനുഭാവികളെ കാണാനും ഖത്തറിലെ ക്ലബ്ബിന്റെ പങ്കാളികളായ എഎൽഎൽ, അസ്പെറ്റാർ, ഉറീദു, ഖത്തർ എയർവേയ്സ്, ഖത്തർ ടൂറിസം, ക്യുഎൻബി തുടങ്ങിയവരുടെ പരിപാടികളിൽ പങ്കെടുക്കാനുമുള്ള അവസരവുമാണ്. മോണ്ട്പെല്ലിയറിനെതിരായ ലീഗ് 1 മത്സരത്തിനായി ടീം തിരിച്ചു പോകും.

നവംബർ 21 മുതൽ ഫുട്ബോൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനൊരുങ്ങുന്ന ഖത്തറിലേക്കുള്ള ഈ യാത്ര, രാജ്യത്തിന്റെ കായിക സൗകര്യങ്ങളുടെ നൂതനമായ സവിശേഷതകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള അവസരം താരങ്ങൾക്കും സമ്മാനിക്കും. ഇവന്റിനായി പ്രത്യേകം നിർമ്മിച്ച രണ്ട് സ്റ്റേഡിയങ്ങൾ ടീമിന്റെ കളിക്കാർ സന്ദർശിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button