ഖത്തറിൽ ശുദ്ധവായു ഉറപ്പു വരുത്താൻ 10 എയർ ക്വാളിറ്റി മോണിറ്ററിംഗ് സ്റ്റേഷൻ കൂടി സ്ഥാപിക്കുന്നു

രാജ്യത്തുടനീളം മികച്ച നിലവാരമുള്ള വായു ഉറപ്പുവരുത്തുന്നതിനായി, മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയം (എംഎംഇ) ഈ വർഷം 10 എയർ ക്വാളിറ്റി മോണിറ്ററിംഗ് സ്റ്റേഷനുകൾ കൂടി സ്ഥാപിക്കാനൊരുങ്ങുന്നു. വിവിധ സ്ഥലങ്ങളിലായി ഇതുവരെ 20 എയർ ക്വാളിറ്റി മോണിറ്ററിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുകയും ദേശീയ ശൃംഖലയുമായി ബന്ധിപ്പിക്കുകയും ചെയ്തു.

പദ്ധതി പ്രകാരം ഈ വർഷം അവസാനത്തോടെ സ്റ്റേഷനുകൾ 30ൽ എത്തുമെന്ന് എംഎംഇയിലെ മോണിറ്ററിംഗ് ആന്റ് എൻവയോൺമെന്റ് ലബോറട്ടറി ഡിപ്പാർട്ട്‌മെന്റിന്റെ എയർ ക്വാളിറ്റി വിഭാഗം മേധാവി അബ്ദുല്ല അലി അൽ ഖുലൈഫി പറഞ്ഞു.

വായുവിന്റെ ഗുണനിലവാരം നിരീക്ഷിക്കുന്നതിനായി ഫിഫ ലോകകപ്പ് 2022നു വേദികളായ എല്ലാ സ്റ്റേഡിയങ്ങളിലും എയർ ക്വാളിറ്റി മോണിറ്ററിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നുണ്ടെന്ന് ഖത്തർ റേഡിയോ പ്രോഗ്രാമറിൽ സംസാരിച്ച അൽ ഖുലൈഫി പറഞ്ഞു. എല്ലാ സ്റ്റേഷനുകളും ദേശീയ ശൃംഖലയുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ദോഹയ്ക്കകത്തും പുറത്തും പ്രവർത്തിക്കുന്ന സ്റ്റേഷനുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന നെറ്റ്‌വർക്കിലൂടെ ആഴ്ചയിൽ ഏഴു ദിവസവും വായുവിന്റെ ഗുണനിലവാരം നിരീക്ഷിക്കുന്നുണ്ട്. രാജ്യം മുഴുവൻ പുതിയ സ്റ്റേഷനുകൾ നിർമ്മിക്കാൻ പദ്ധതികൾ ആവിഷ്കരിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version