പാർക്ക് ചെയ്ത വാഹനങ്ങളുടെ ടയർ കുത്തിപ്പൊളിച്ചതിന് ഒരാൾ അറസ്റ്റിൽ

പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങളുടെ ടയർ കുത്തിപ്പൊളിച്ചതിന് ഒരാളെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് പിടികൂടി.

മുഐതർ മേഖലയിൽ നിരവധി കാറുകളുടെ ടയറുകൾ നശിപ്പിച്ച സംഭവത്തിലാണ് ഇയാളെ പിടികൂടിയതെന്ന് അന്വേഷണ വിഭാഗം അറിയിച്ചു. ഇയാളെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തിട്ടുണ്ടെന്നും നിയമനടപടി സ്വീകരിക്കുമെന്നും കോടതി അറിയിച്ചു.

2021 ഡിസംബർ 21 ചൊവ്വാഴ്‌ച, പാർക്ക് ചെയ്‌തിരുന്ന നിരവധി കാറുകളുടെ ടയറുകൾ മൂർച്ചയുള്ള വസ്തു ഉപയോഗിച്ച് നശിപ്പിച്ചതിന്റെ സിസിടിവി വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.

Exit mobile version