വാഹനങ്ങൾ പാർക്കു ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യമോർമിപ്പിച്ച് ആഭ്യന്തരമന്ത്രാലയം

ഖത്തറിൽ വാഹനങ്ങൾ പാർക്കു ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യമോർപ്പിച്ച് ആഭ്യന്തര മന്ത്രാലയം. വാഹനങ്ങൾ പാർക്കു ചെയ്യുമ്പോൾ, പ്രത്യേകിച്ചും രാത്രി സമങ്ങളിൽ, വെളിച്ചം നിറഞ്ഞ, തുറന്ന സ്ഥലങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.

ഒറ്റപ്പെട്ടതും ഇരുട്ടു നിറഞ്ഞതുമായ സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്കു ചെയ്താൽ അതു മോഷണം നടക്കാനുള്ള സാധ്യതകളെ വർദ്ധിപ്പിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. കൂടാതെ വില പിടിപ്പുള്ള വസ്തുക്കൾ കാറിൽ വച്ച് ഇറങ്ങി പോകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ട്വിറ്ററിലൂടെ മന്ത്രാലയം അറിയിച്ചു.

Featured Image Credit: Mohamod Fasil

Exit mobile version