ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയാൽ ഓഗസ്റ്റ് 27 മുതൽ ബോധവൽക്കരണ സന്ദേശം ലഭിക്കും

വാഹനമോടിക്കുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, മൊബൈൽ ഫോൺ ഉപയോഗിക്കുക തുടങ്ങിയ നിയമലംഘനങ്ങൾ നടത്തിയാൽ ഓഗസ്റ്റ് 27 മുതൽ പിഴയടക്കേണ്ടതില്ലാത്ത,  ബോധവൽക്കരണത്തിനു വേണ്ടിയുള്ള സന്ദേശങ്ങൾ വാഹന ഉടമകൾക്ക് ലഭിച്ച് തുടങ്ങും.

നിയമലംഘനങ്ങൾ ഓഗസ്റ്റ് 27 മുതൽ പുതിയ സംവിധാനം വഴിയാണ് രേഖപ്പെടുത്തുക. പുതിയ തീരുമാനം രണ്ട് ഘട്ടങ്ങളിലായി നടപ്പാക്കും. ആദ്യ ഘട്ടം ഓഗസ്റ്റ് 27 മുതൽ സെപ്തംബർ 2 വരെ വാഹനമോടിക്കുന്നവർക്ക് നിയമലംഘന സന്ദേശം ലഭിക്കുമെന്ന് മുന്നറിയിപ്പ് നൽകുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിലെ റഡാർ ആൻഡ് സ്കെയിൽസ് വകുപ്പ് മേധാവി മേജർ ഹമദ് അലി അൽ മുഹന്നദി പറഞ്ഞു.

2023 സെപ്തംബർ 3 മുതൽ വാഹനമോടിക്കുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കാത്തതും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും ട്രാഫിക് നിയമലംഘനങ്ങളുടെ ഭാഗമാകുന്ന തരത്തിൽ ഓട്ടോമേറ്റഡ് നിരീക്ഷണം ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആരംഭിക്കും.

Exit mobile version