ബരാഹ സൂക്ക് തുറക്കുവാനൊരുങ്ങി ഖത്തർ മ്യൂസിയം

ദോഹ: പരമ്പരാഗത അറേബ്യൻ കാലങ്ങളിലേക്ക്‌ സമൂഹത്തെ തിരികെ കൊണ്ടുപോകുക എന്ന ലക്ഷ്യവുമായി നാഷണൽ മ്യൂസിയം ഓഫ് ഖത്തർ (എൻ‌എം‌ക്യു) ഈ മാസം 22 ന് പ്രവർത്തനം ആരംഭിക്കുന്ന ബറാഹ സൂക്കിലേക്ക് സന്ദർശകരെ സ്വാഗതം ചെയ്യുന്നു. എല്ലാ ആഴ്ചയുടെയും അവസാന ദിനത്തിൽ നടക്കുന്ന കരകൗശല വിപണിയായിട്ടാണ് ബരാഹ സൂക്ക് ഒരുങ്ങുന്നത്.

പ്രാദേശിക നിർമ്മാതാക്കൾ അവർ നിർമിച്ച ഭക്ഷ്യ വസ്തുക്കൾ പ്രദർശിപ്പിക്കുന്നതിനും പിന്തുണയ്ക്കുന്നതിനും വിപണി കൂടുതൽ പ്രാധാന്യം നൽകിയിട്ടുണ്ട്. കൂടാതെ, തങ്ങളുടെ ചരക്കുകൾ വിൽക്കാൻ വ്യാപാരികളും വാങ്ങിക്കാൻ വരുന്ന യാത്രക്കാരെയും ഒരു കുടക്കീഴിൽ ഒരുമിച്ച് കൂട്ടുക എന്ന പഴയ കാല ആചാരത്തെ പിന്തുടരാനും ബരാഹ സൂക്ക് ഇതിലൂടെ ശ്രന്ധിക്കുന്നു.

പ്രാദേശികമായി രൂപകൽപ്പന ചെയ്തതും നിർമ്മിച്ചതുമായ കല, ആഭരണങ്ങൾ, ഫാഷൻ ആക്സസറികൾ, ഉൽപ്പന്നങ്ങൾ, വീട്ടാവശ്യ വസ്തുക്കൾ, സ്പെഷ്യാലിറ്റി കോഫി, ഭക്ഷണം , ഈത്തപ്പഴങ്ങൾ തുടങ്ങിയ ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് കാണുവാനും വാങ്ങാനും കഴിയും.

സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നത് ഖത്തർ മ്യൂസിയങ്ങളുടെ ദൗത്യത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്നായി മാറി കൊണ്ടിരിക്കുകയാണെന്നും, ബരാഹ സൂക്ക് പോലുള്ള സംരംഭങ്ങൾ ആരംഭിക്കുന്നതിലൂടെ, ചെറുപ്പക്കാരും പ്രായമുള്ളവരുമായ ജനങ്ങളെ അവരുടെ ഭൂതകാലവുമായി ബന്ധം പുലർത്താൻ ഇതിലൂടെ ഞങ്ങൾ സഹായിക്കുന്നതായും അവരുടെ പൂർവ്വികരായവരുടെ കഴിവുകൾ, ജ്ഞാനം, പോരാട്ടങ്ങൾ എന്നിവ ഓർമ്മപ്പെടുത്തുവാനും ഇത് വഴി സാധ്യമാകുന്നതാനെന്നും, ഇന്നത്തെ സംരംഭകർക്ക് ഇന്നലത്തെ പരമ്പരാഗത അറബി സംരംഭകരിൽ നിന്നും പ്രചോദനം കണ്ടെത്താൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുന്നതായും ഖത്തർ മ്യൂസിയം ആക്ടിംഗ് സിഇഒ അഹ്മദ് അൽ നംല പ്രത്യാശ പ്രകടിപ്പിച്ചു.

ടോർബ ഫാർമേഴ്‌സ് മാർക്കറ്റിന്റെ സ്ഥാപകരായ ടോർബ മാർക്കറ്റുകളുമായി സഹകരിച്ച് ഐ‌എൻ‌-ക്യൂ എന്റർപ്രൈസസാണ് ബരാഹ സൂക്ക് പ്രവർത്തിപ്പിക്കുന്നത്.

മ്യൂസിയം പ്രവർത്തിക്കുന്ന സമയം

നവംബർ 22 മുതൽ 2020 മെയ് വരെ മ്യൂസിയം സൂക്ക് തുറന്നു പ്രവർത്തിക്കുന്നു. തുടക്കത്തിൽ എല്ലാ രണ്ടാം വെള്ളിയാഴ്ചയും ശനിയാഴ്ചയും വിപണി തുറന്നിരിക്കും ശേഷം വരും മാസങ്ങളിൽ പ്രവർത്തി ദിനങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യും.

വെള്ളി: ഉച്ചകഴിഞ്ഞ് 2 മുതൽ 7 വരെ.
ശനി: രാവിലെ 9 മുതൽ 7 വരെ.

കൂടുതൽ വിവരങ്ങൾ അറിയാൻ : ഇമെയിൽ: barahasouq@qm.org.qa

Exit mobile version