EducationIndiaQatar

നീറ്റ് പരീക്ഷക്കായി എൻആർഐ സർട്ടിഫിക്കറ്റ് വേണ്ടവർക്ക് അപ്പോയിന്റ്മെന്റ് ആവശ്യമില്ലെന്ന് ഇന്ത്യൻ എംബസി

നീറ്റ് പരീക്ഷാ പ്രവേശന ആവശ്യങ്ങൾക്കായി എൻആർഐ സർട്ടിഫിക്കറ്റ് തേടുന്ന അപേക്ഷകർക്ക് 12.30നും 1 മണിക്കുമിടയിൽ ഏത് പ്രവൃത്തി ദിനത്തിലും എംബസിയിൽ എത്താമെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി സോഷ്യൽ മീഡിയയിലെ പോസ്റ്റിൽ അറിയിച്ചു.

എൻആർഐ സർട്ടിഫിക്കറ്റിന് ഓൺലൈൻ കൂടിക്കാഴ്‌ചയുടെ ആവശ്യമില്ലെന്നും അറിയിച്ചു. അപേക്ഷാ ഫോറം എംബസി വെബ്സൈറ്റിലോ എംബസി പരിസരത്തോ ലഭ്യമാണ്. വേണ്ട ഡോക്യുമെൻറുകൾ:

1. അപേക്ഷകന്റെ ഒറിജിനൽ പാസ്‌പോർട്ട്, ക്യുഐഡി, പകർപ്പുകൾ
2. സ്‌പോൺസർ ചെയ്‌ത ചൈൽഡ് പാസ്‌പോർട്ടിന്റെയും ക്യുഐഡിയുടെയും പകർപ്പുകൾ
3. അപേക്ഷകന്റെ രണ്ട് ഫോട്ടോകൾ
4. അപേക്ഷാ ഫോം (എംബസിയിൽ പൂരിപ്പിക്കുകയോ എംബസി വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യുകയോ ചെയ്യാം)

ഇന്ത്യയിലെ ബിരുദ മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി ‘നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്’ നടത്തുന്നതിന് ഇന്ത്യക്ക് പുറത്തുള്ള 14 നഗരങ്ങളിൽ ഒന്നായി ഇന്ത്യൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസി അടുത്തിടെ ദോഹയെ ഉൾപ്പെടുത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button