ഖത്തറിനെതിരായ വിമർശനങ്ങൾ തിരുത്തി നോർവീജിയൻ എഫ്എ പ്രസിഡൻറ്

നോർവേ ഫുട്ബോൾ ഫെഡറേഷന്റെ ചീഫായ ലിസ് ക്ലേവനെസ് ഖത്തറിനെതിരെ മാസങ്ങളോളം രൂക്ഷമായ വിമർശനം നടത്തിയതിനു ശേഷം 2022 ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട തന്റെ നിലപാട് മയപ്പെടുത്തി. എന്നിരുന്നാലും കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്ന് അവർ പറയുന്നു.

പാർലമെന്ററി അസംബ്ലി ഓഫ് കൗൺസിൽ ഓഫ് യൂറോപ്പ് സംഘടിപ്പിച്ച ഖത്തറിലെ തൊഴിലാളികളുടെ അവകാശ സംരക്ഷണത്തെക്കുറിച്ചുള്ള പൊതു പാർലമെന്ററി ഹിയറിംഗിനിടെ നടത്തിയ അഭിപ്രായങ്ങളിൽ, ഗൾഫ് രാജ്യങ്ങളിലെ ക്ഷേമ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കുന്നതിനായി ഫിഫയും ലോകകപ്പ് സംഘാടക സമിതിയും നടത്തുന്ന ശ്രദ്ധേയമായ പ്രവർത്തനങ്ങളെ ലിസ് ക്ലേവനെസ് അഭിനന്ദിച്ചു.

“മനുഷ്യാവകാശങ്ങൾ ഫുട്ബോൾ പോലെയാണ്. ഊർജ്ജത്തിന്റെ ചലനം, സഹകരണം, കളിക്കളത്തിലെ ആക്ഷൻ, തൊഴിലാളികളുടെ അവകാശങ്ങളിലുള്ള പ്രശ്നങ്ങൾ എന്നിവ കണക്കാക്കാതെ ലക്ഷ്യം നേടാനാവില്ല, ഖത്തർ അതിനൊരു ഉത്തമ ഉദാഹരണമാണ്.” നോർവേ ഫുട്ബോൾ ഫെഡറേഷൻ മേധാവി ക്ലേവനെസ് പറഞ്ഞു.

“ഫിഫയിലെയും ഖത്തറിലെ തൊഴിൽ പരിഷ്കാരങ്ങളുടെയും ശ്രദ്ധേയമായ ലിസ്റ്റിലേക്ക് ഇന്ന് ഇവിടെയുള്ള എന്റെ സഹ പാനലിസ്റ്റുകൾ മികച്ച സംഭാവന നൽകിയിട്ടുണ്ട്.” സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി & ലെഗസിയുടെ തൊഴിലാളികളുടെ ക്ഷേമം പരിഹരിക്കാനുള്ള ശ്രമങ്ങളിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് അവർ പറഞ്ഞു.

Exit mobile version