വാക്സിനേഷൻ പൂർത്തിയാക്കിയാലും ഓൺ അറൈവൽ, വിസിറ്റിംഗ് വിസയിൽ ഖത്തറിലെത്തുന്നവർക്ക് ഹോട്ടൽ ക്വാറന്റീൻ വേണ്ടി വരും

ഓൺ അറൈവൽ, വിസിറ്റിംഗ് വിസയിൽ ഖത്തറിലെത്തുന്നവർക്ക് ഇനി മുതൽ ഹോട്ടൽ ക്വാറൻറീൻ വേണ്ടി വന്നേക്കുമെന്നു റിപ്പോർട്ടുകൾ. ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും മന്ത്രാലയം ഇതു നടപ്പിലാക്കി തുടങ്ങിയെന്നാണ് നിലവിൽ ലഭ്യമായ വിവരങ്ങൾ സൂചിപ്പിക്കുന്നത്.

പുതിയതായി ഓൺ അറൈവൽ, വിസിറ്റിംഗ് വിസ വഴി ഖത്തറിലേക്കു വരാൻ ഇഹ്തിറാസ് വെബ്സൈറ്റ് വഴി അപേക്ഷിച്ചവർക്ക് ഡിസ്കവർ ഖത്തർ വഴി പത്തു ദിവസത്തെ ഹോട്ടൽ ക്വാറൻറീൻ ബുക്കു ചെയ്ത വിവരങ്ങളും നൽകണമെന്ന നിർദ്ദേശം ലഭിച്ചുവെന്നാണ് മീഡിയ വൺ റിപ്പോർട്ടു ചെയ്യുന്നത്.

നേരത്തെ ഓൺ അറൈവൽ വിസ വഴിയെത്തുന്നവർ ഖത്തറിൽ ഹോട്ടൽ ബുക്കു ചെയ്തിരിക്കണമെന്ന നിർബന്ധം ഉണ്ടായിരുന്നുവെങ്കിലും ഹോട്ടൽ ക്വാറൻറീൻ ഉണ്ടായിരുന്നില്ല. ഈദ് അവധി ആയതു കൊണ്ടാണ് പുതിയ നിബന്ധനയെ സംബന്ധിച്ച സർക്കുലർ പുറത്തിറങ്ങാത്തതെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

Exit mobile version